advertisement
Skip to content

മഞ്ചിന്റെ (MANJ) ചാരിറ്റി ഇവന്റിൽ സുപ്രസിദ്ധ ഗായകൻ ചാൾസ് ആന്റണിയുടെ മ്യൂസിക്കൽ നൈറ്റ് ഞായറാഴ്ച വൈകിട്ട്.

ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂ ജേഴ്സി : ന്യൂ ജേഴ്സിയിലെ പ്രമുഖ മലയാളീ സംഘടനയായ മഞ്ചിന്റെ (MANJ) ചാരിറ്റി ഇവന്റിൽ  സുപ്രസിദ്ധ ഗായകൻ ചാൾസ് ആന്റണിയുടെ  മ്യൂസിക്കൽ നൈറ്റ്  ,   ഡിന്നറോഡ് കുടി മെയ് 21 ഞായറാഴ്ച വൈകിട്ട്  ആറു മണിമുതൽ സെന്റ് ജോർജ് സിറോ  മലബാർ ചർച് ഓഡിറ്റോറിയത്തിൽ (408 Getty Ave , Patterson, NJ)വെച്ച് നടത്തുന്നതാണ് .

ലോകപ്രശസ്തരായ വ്യക്തികളുടെ മുമ്പിൽ 18 ഭാഷകളിലായി വിവിധയിനം  ഗാനങ്ങൾ  ആലപിച്ച് തന്റെതായ  മികവ് തെളിയിച്ച വ്യക്തിയാണ് പ്രസിദ്ധ  ഗായകൻ ചാൾസ് ആന്റണി.  ഗാനത്തോടൊപ്പം വിവിധ സംഗീതപകരണങ്ങളും അദ്ദേഹം കൈകാര്യം ചെയ്യാറുണ്ട്. ഏത് പ്രായക്കാർക്കും  ഒരുപോലെ ആസ്വദിക്കാൻ  കഴിയുന്നതാണ് അദ്ദേഹത്തിന്റെ ഗാനങ്ങൾ.

മറ്റുള്ളവരുടെ പ്രയാസങ്ങളിലും, ദുരന്തങ്ങളിലും അവരെ സഹായിക്കുവാന്‍ കഴിഞ്ഞാൽ അതിൽ പരം  ദൈവികമായാ ഒരു പ്രവർത്തി  വേറെ ഇല്ല.   ജീവകാരുണ്യ പ്രവർത്തനങ്ങൾ സമൂഹ നന്മയുടെ ഭാഗമാണ് എന്ന് വിശ്വസിക്കുന്നവരാണ് നമ്മൾ  മലയാളികൾ.

കേരളത്തിലെ  കൊച്ചിയിലുള്ള   51 വയസായ   ഒരു യുവാവിന്  അടിയന്തിരമായി  കിഡ്‌നി മാറ്റിവെക്കൽ
നിര്‍ദ്ദേശിച്ചിരിക്കുകയാണ്. മുപ്പതു  ലക്ഷത്തോളം ചിലവ് വരുന്ന ഈ ഓപ്പറേഷന്‍  .2  കുഞ്ഞുങ്ങളടങ്ങുന്ന ഈ കുടുംബത്തിന് താങ്ങാവുന്നതിനപ്പുറമാണ്.  15  ലക്ഷത്തോളം രൂപയുടെ ഉറപ്പു പലരിൽനിന്നുമായി ലഭിച്ചിട്ടുണ്ട് . ബാക്കി പതിനഞ്ചു ലക്ഷമാണ് നാം   സമാഹരിക്കാൻ പ്ലാൻ ചെയ്യുന്നത് . ഈ യുവാവിനെ രക്ഷിക്കുന്നതിലൂടെ ഒരു കുടുംബത്തെ മുഴുവനുമാണ് നമുക്ക്  രക്ഷിക്കാൻ ആവുന്നത്  അതുകൊണ്ട്  ഈ കുടുംബത്തിന് തണലേകാന്‍ മഞ്ച് തീരുമാനിക്കുകയായിരുന്നു, അതിന്റെ ഭാഗമായാണ് ഈ  മ്യൂസിക്കൽ നൈറ്റ് അരങ്ങേറുന്നത്. ഇതിൽ നിന്നും  ലഭിക്കുന്ന  നൂറു ശതമാനം വരുമാനവും  ഈ സർജെറിക്ക്  മാത്രം ഉപയോഗിക്കുന്നതാണ്. നിങ്ങളാൽ കഴിയുന്ന സഹായം ചെയ്തു ഈ  കുടുംബത്തെ രക്ഷിക്കുവാൻ തയാർ ആകണമെന്ന് അപേക്ഷിക്കുന്നു.

ഈ  ചാരിറ്റി മ്യൂസിക് നൈറ്റ് വിജയപ്രദമാക്കാൻ ഏവരുടെയും സഹായസഹകരണം അഭ്യർഥിക്കുന്നതായി  പ്രസിഡന്റ് ഷൈനി രാജു ,  സെക്രട്ടറി ആന്റണി കാവുങ്കൽ , ട്രഷർ ഷിബു, വൈസ് പ്രസിഡന്റ് രഞ്ജിത് പിള്ള,ജോയിന്റ് സെക്രട്ടറി ഉമ്മൻ ചാക്കോ, ജോയിന്റ് ട്രഷർ   അനീഷ് ജെയിംസ് , ,ട്രസ്റ്റീ ബോർഡ്‌ ചെയർ  ഷാജി വർഗീസ് ,മുൻ പ്രസിഡന്റ്മാരായ , സജിമോൻ ആന്റണി ,  മനോജ് വേട്ടപ്പറമ്പിൽ, ഷിജിമോൻ മാത്യു  ചാരിറ്റി കോർഡിനേറ്റർ  എന്നിവർ അറിയിച്ചു .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest