കോട്ടക്കൽ: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കോട്ടക്കൽ കോ-ഓപ്പറേറ്റീവ് കോളേജിന്റെ നേതൃത്വത്തിൽ കോട്ടക്കൽ മുൻസിപ്പൽ ബസ് സ്റ്റാന്റ് പരിസരത്ത് ലഹരി വിരുദ്ധ സെമിനാറും, ഫ്ലാഷ് മോബും സംഘടിപ്പിച്ചു. കോട്ടക്കൽ നഗരസഭ അദ്ധ്യക്ഷ ബുഷ്റ ഷബീർ സെമിനാർ ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ , സന്ദേശങ്ങൾ എന്നിവ ജനങ്ങളിലും കുട്ടികളിലും എത്തിക്കുന്നതിൽ കോളേജ്, സ്കൂൾ വിദ്യാർത്ഥികൾ ചെയ്യുന്ന സേവനങ്ങൾ ശ്രദ്ധിക്കപ്പെടേണ്ടതാണന്നും, അവയെ മാതൃകയാക്കണമെന്നും നഗരസഭ ചെയർപേഴ്സൺ പറഞ്ഞു.
ലഹരി വിരുദ്ധ സിഗ്നേച്ചർ കാമ്പയിൻ, ഫ്ലാഷ് മോബ് എന്നിവ ശ്രദ്ധേയമായി.
ക്ലബ് കൺവീനർ ജോഷ്മ അദ്ധ്യക്ഷത വഹിച്ചു. ക്ലബ് സെക്രട്ടറി മുഹമ്മദ് ഷാനിബ്, ഗണേശൻ ശംഭു പുലിപറ്റ ( ശാസ്ത്ര സാഹിത്യ പരിഷത്ത്), ജയശങ്കർ ( റിട്ട. എ.ഡി. എം), സതി (പെൻഷനേഴ്സ് അസോസിയേഷൻ ), മോഹനൻ പേക്കാട്ട് ( സാമൂഹിക പ്രവർത്തകൻ ), സ്മിത മേലേടത്ത് ( പ്രിൻസിപ്പൽ ഇൻ ചാർജ് ), കെ.കെ. അനിൽ (സെക്രട്ടറി - കോ ഓപ്പറേറ്റീവ് എഡ്യൂക്കേഷണൽ സംഘം , കോട്ടക്കൽ ) എന്നിവർ സംസാരിച്ചു.