ആവേശം അലകടലായൊഴുകിയ കോയമ്പത്തൂരിന്റെ മണ്ണിൽ രാഹുൽ ഗാന്ധിയും എം.കെ. സ്റ്റാലിനും കൈകോർത്തപ്പോൾ ജനസാഗരം ഇളകിമറിഞ്ഞു.
നഗരത്തെ മനഷ്യക്കടലാക്കി ഏഴര ലക്ഷത്തോളം പേർ അണിനിരന്ന മഹാറാലി ലോക്സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി തമിഴ്നാട്ടിൽ ഇൻഡ്യ സഖ്യത്തിന്റെ ശക്‍തി പ്രകടനം കൂടിയായി. രാജ്യത്തെ വിമാനത്താവളങ്ങളും ഹൈവേകളും ഇൻഫ്രാ പ്രൊജക്ടുകളുമൊക്കെ അദാനിക്ക് നൽകുകയാണ്.
മനുഷ്യരെ ഭിന്നിപ്പിച്ച്, വിദ്വേഷവും വെറുപ്പും പടർത്തുന്ന ബി.ജെ.പി-ആർ.എസ്.എസ് ടീമിനെ തറപറ്റിക്കാനുള്ള പോരാട്ടത്തിൽ ഇൻഡ്യ സഖ്യം വിജയിക്കുമെന്നു പറഞ്ഞ രാഹുൽ ഗാന്ധി തമിഴ്നാട്ടിലെ മുഴുവൻ സീറ്റും മുന്നണി തൂത്തുവാരുമെന്നും കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.