ദോഹ : വടകര , മടപ്പള്ളിയിലെയും. പരിസര പ്രദേശത്തു നിന്നും ഖത്തറിൽ പ്രവാസജീവിതം നയിക്കുന്നവരുടെ സാമൂഹിക സാംസ്കാരിക കൂട്ടായ്മയായ മടപ്പള്ളി ആലുംനി ഫോറവും( മാഫ് ) മാഫ് ഖത്തർ ലേഡീസ് വിങ്ങും സംയുക്തമായി ദോഹയിലെ ഫോക്കസ് മെഡിക്കൽ സെന്ററുമായി സഹകരിച്ചു സൗജന്യ iമെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 07-02-2025 വെള്ളിയാഴ്ച രാവിലെ 7 മണിമുതൽ ഉച്ചക്ക് 12 മണിവരെ ദോഹ നജ്മ സ്ട്രീറ്റ്റിലെ ഫോക്കസ് മെഡിക്കൽ സെന്ററിൽ വച്ച് നടത്തും.

നിരവധി മെഡിക്കൽ ടെസ്റ്റുകളും ജനറൽ മെഡിസിൻ ,ഗെയ്നക്കോളജി, ഓർത്തോപ്പീടിക് ,ഒഫ്തൽമോളജി, പീഡിയാട്രിക് , ഡെന്റൽ ഉൾപ്പെടെ നിരവധി സ്പെഷ്യലിസ്റ് ഡോക്ടർമാരുടെ കണ്സൽട്ടേഷനുകളും ഉൾപ്പെട്ടെ ഉള്ള എല്ലാ സേവങ്ങളും സൗജന്യമായി ലഭ്യമാകും. പരിപാടിയിൽ ഖത്തറിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.