advertisement
Skip to content
GCC

മാഫ് ഖത്തർ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

ദോഹ : വടകര, മടപ്പള്ളിയിലെയും പരിസര പ്രദേശത്തിലെയും ഖത്തറിൽ പ്രവാസ ജീവിതം നയിക്കുന്നവരുടെ സൗഹൃദ കൂട്ടായ്മയായ മാഫ് ഖത്തർ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു .ഖത്തർ മുൻസിപാലിറ്റി & പരിസ്ഥിതി മന്ത്രലയത്തിന്റെ അനുമതിയോടെ ദോഹ ,മമൂറ അൽ കുലൈഫത്ത്‌ ഫാമിലി പാർക്കിൽ നടത്തിയ ഇഫ്താർ മീറ്റിൽ മാഫ് ഖത്തർ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെട്ടെ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. മാഫ് ഖത്തർ ലേഡീസ് വിംഗ് അംഗങ്ങൾ തയ്യാറാക്കി കൊണ്ടുവന്ന നോമ്പ് തുറ വിഭവങ്ങൾ ഇഫ്താറിന് മാറ്റ് കൂട്ടി .

മാഫ് ഖത്തർ ജനറൽ സെക്രെട്ടറി ശിവൻ വള്ളിക്കാട് സ്വാഗതം പറഞ്ഞ ഇഫ്താർ മീറ്റിൽ പ്രസിഡന്റ്‌ ശംസുദ്ധീൻ കൈനാട്ടി അധ്യക്ഷത വഹിച്ചു. മാഫ് ഖത്തർ അഡ്വൈസറി ബോർഡ് ചെയർമാൻ കെ.കെ മുസ്തഫ ഹാജി ഇഫ്താർ സന്ദേശം നൽകി . പ്രശാന്ത് ഒഞ്ചിയം ,റയീസ് മടപ്പള്ളി , യോജിഷ് കെ ടി കെ ,ഷമീർ മടപ്പള്ളി എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. പരിപാടിയിൽ നൗഫൽ ചോറോട് നന്ദി പറഞ്ഞു .മാഫ് ഖത്തർ അംഗങ്ങളും സഹ ഭാരവാഹികളും എക്സിക്യൂട്ടീവ് അംഗങ്ങളും ലേഡീസ് വിംഗ് ഭാരവാഹികളും ഇഫ്താർ മീറ്റിന് നേതൃത്വo നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest