ദോഹ : വടകര , മടപ്പള്ളിയിലെയും. പരിസര പ്രദേശത്തു നിന്നും ഖത്തറിൽ പ്രവാസജീവിതം നയിക്കുന്നവരുടെ സാമൂഹിക സാംസ്കാരിക കൂട്ടായ്മയായ മടപ്പള്ളി ആലുംനി ഫോറവും മാഫ് ഖത്തർ ലേഡീസ് വിങ്ങും സംയുക്തമായി ദോഹയിലെ ഫോക്കസ് മെഡിക്കൽ സെന്ററുമായി സഹകരിച്ച് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ 7 മണിമുതൽ ഉച്ചക്ക് 12 മണിവരെ ദോഹ നജ്മ സ്ട്രീറ്റ്റിലെ ഫോക്കസ് മെഡിക്കൽ സെന്ററിൽ വച്ച് നടന്ന ക്യാമ്പിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. മാഫ് ഖത്തർ ജനറൽ സെക്രെട്ടറി ശിവൻ വള്ളിക്കാട് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് ഷംസുദ്ധീൻ കൈനാട്ടി ആദ്യക്ഷത വഹിച്ചു. മെഡിക്കൽ ക്യാമ്പിന്റെ ഉത്ഘടനം മാഫ് ഖത്തർ അഡ്വൈസറി ബോർഡ് ചെയർമാൻ കെ.കെ മുസ്തഫ ഹാജി നിർവഹിച്ചു. അറേബ്യൻ എക്സ്ചേഞ്ച് ജി.എം മുഹമ്മദ് നൂറുൽ കബീർ ചൗദരി, ഡോക്ടർ സതിജ, അനൂന ഷമീർ, സരിത ഗോപകുമാർ, ഷമീർ മടപ്പള്ളി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ജനറൽ മെഡിസിൻ, ഓർത്തോപ്പീടിക്, ഗൈനക്കോളജി, പീഡിയാട്രിക്, ഡെന്റൽ ഉൾപ്പെടെ നിരവധി സ്പെഷ്യലിസ്റ് ഡോക്ടർമാരുടെ സേവനങ്ങളും രക്ത പരിശോധയും ക്യാമ്പിൽ ലഭ്യമായി.
മാഫ് ഖത്തർ ഭാരവാഹികൾ ആയ വിചിത്ര ബൈജു, രമ്യ പ്രശാന്ത്, ഷർമിന സഫീർ, ഷബിന ജിതേഷ്, രമ്യ സുനിൽ, സ്വാലിഹ സകരിയ്യ, ത്വഹിറ മഹറൂഫ്, സിന്ധു മനോജ്, മേഖ മനോജ്, പ്രതിഭ അജയ്, അശ്വതി രാഗേഷ്, ജിതേഷ് രായരങ്ങോത്ത്, നിസാർ ചാലിൽ, നജീബ് വള്ളിക്കാട്, റയീസ് മടപ്പള്ളി, പ്രശാന്ത് ഒഞ്ചിയം, യോജിഷ് കെ ടി എന്നിവർ പരിപാടികൾക്ക് നേതൃത്വo നൽകി.
