എം ഒ രഘുനാഥിന്റെ "ഈന്തപ്പന - മരുഭൂമിയുടെ ജീവവൃക്ഷം" എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു. നവംബർ 3 നു വൈകുന്നേരം ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിൽ വച്ചുനടന്ന പരിപാടിയിൽ ഷാർജ കൾച്ചറൽ ഡിപ്പാർട്ട്മെന്റ് റിസർച്ച് വിഭാഗം തലവൻ ഡോ. ഒമർ അബ്ദുൽ അസിസ്, പരിസ്ഥിതി-ജല മന്ത്രാലയ വകുപ്പിലെ അണ്ടർ സെക്രട്ടറിയായിരുന്ന ഹെർ ഹൈനസസ് ഡോ.മറിയം അൽ ഷിനാസിക്ക് നൽകിയാണ് പ്രകാശനം ചെയ്തത്. ഇന്ത്യൻ അസോസിയേഷൻ സാഹിത്യവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹരിതസമൃദ്ധി ആദരസന്ധ്യ എന്ന മലയാളികർഷകരെ ആദരിക്കുന്ന പരിപാടിയിലാണ് പ്രകാശനം നടന്നത്. രാധാകൃഷ്ണൻ മച്ചിങ്ങൽ പുസ്തകം പരിചയപ്പെടുത്തി.



സമതബുക്സിന്റെ മാനേജിങ്ങ് ട്രസ്റ്റി ടി. എ. ഉഷാകുമാരി, അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, സെക്രട്ടറി ശ്രീപ്രകാശ്, ടീഷറർ ഷാജി ജോൺ, ഇ. എം അഷ്‌റഫ്, പി. മോഹനൻ, യുസഫ് സഗീർ, അബ്ദു ശിവപുരം, അലൈൻ ഇന്ത്യൻ സോഷ്യൽ സെന്റർ മുൻ പ്രസിഡന്റ്മു ബാറക് മുസ്‌തഫ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
