advertisement
Skip to content

പ്രവാസി പ്രോട്ടൻഷൻ കൗൺസിൽ ട്രിബുണൽ നടപ്പാക്കണം : Dr. സജിമോൻ ആന്റണി

നമ്മൾ പ്രവാസികളുടെ പ്രശ്നങ്ങൾ കേരള ഗവൺമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ പരമാവധി ശ്രമിക്കും. ഞാൻ ഉൾപ്പെടെ ഇരുനൂറിൽ അധികം പ്രതിനിധികൾ ഇതിൽ പകെടുക്കുന്നുണ്ട്.

മൂന്നാം ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനം ന്യൂയോര്‍ക്ക് നഗരത്തില്‍, ടൈംസ്  സ്ക്വയറിലെ മാരിയേറ്റ് മാർക്യുസ്  ഹോട്ടലിൽ തുടങ്ങുവാൻ മണിക്കുറുകൾ മാത്രം  ബാക്കി നിൽക്കെ  അത്  ഒരു ചരിത്ര വിജയമാകും  എന്ന കാര്യത്തിൽ  യാതൊരു സംശയവും ഇല്ല . ഇതിൽ  പങ്കെടുക്കാൻ വേണ്ടി  മുഖ്യമന്ത്രി പിണറായി വിജയൻ ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭ സ്പീക്കർ എ എൻ ഷംസീർ, നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ കൃഷ്ണൻ, ജോൺ ബ്രിട്ടാസ് എം .പി  , ചീഫ് സെക്രട്ടറി വി.പി. ജോയി ഡോ.വാസുകി ഐ എ എസ് ,നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഹരികൃഷ്ണൻ നമ്പൂതിരി , അജിത് കോലശ്ശേരി നോർക്ക ഡയറക്ടർ ജെ കെ മേനാൻ തുടങ്ങിയ നിരവധി പ്രമുഖർ എത്തിച്ചേർന്നിട്ടുണ്ട്.

കേരളാ ഗവൺമെന്റിന് വേണ്ടി     അമേരിക്കയിൽ ആദ്യമായണ്  ലോക കേരള സഭയുടെ  മേഖലാ സമ്മേളനം നടത്തുന്നത്. കേരളത്തിന് പുറത്തു ജീവിക്കുന്ന മലയാളികളുടെ പ്രതിനിധികള്‍, ജനപ്രതിനിധികള്‍ക്കൊപ്പം ചേര്‍ന്ന് ലോക മലയാളി സമൂഹത്തെ സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും അവരുടെ  പ്രശ്‌നങ്ങൾക്ക്    പരിഹാരങ്ങൾ കാണുകയും ചെയ്യുക  എന്നതാണ്  ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തിന്റെ ലക്‌ഷ്യം ..

നമ്മൾ പ്രവാസികളുടെ  പ്രശ്നങ്ങൾ  കേരള ഗവൺമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ പരമാവധി ശ്രമിക്കും. ഞാൻ ഉൾപ്പെടെ ഇരുനൂറിൽ അധികം  പ്രതിനിധികൾ ഇതിൽ പകെടുക്കുന്നുണ്ട്. നമ്മുടെ സമൂഹത്തിൽ ഗവൺമെന്റിന്റെ  ശ്രദ്ധയിൽ പെടുത്തേടുന്ന  എന്തെകിലു കാര്യമുണ്ടെകിൽ അറിയിച്ചാൽ അത് ചർച്ചയിൽ കൊണ്ടുവരാൻ പരമാവധി  ശ്രമിക്കുന്നതാണ്. നമ്മുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ  കിട്ടുന്ന  ഒരു വേദിയാണ്.

പ്രവാസി പ്രോട്ടൻഷൻ കൗൺസിൽ ട്രിബുണൽ മുഖ്യ മന്ത്രി നടപ്പാകാം എന്ന്  പറഞ്ഞിട്ടുള്ളതാണ് , നാം പ്രവാസികൾ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്ന കാര്യമാണ് നമ്മുടെ നാട്ടിലെ വസ്തുവകകൾ ബന്ധുക്കൾ തന്നെ തട്ടിയെടുക്കുബോൾ പലപ്പോഴും നാം നിസ്സഹരായി നോക്കി നിൽക്കാനേ കഴിയാറുള്ളു. ശക്‌തമായ ഒരു നിയമവും നിയമസംവിധാനവും ഉണ്ടെകിൽ പ്രവാസികൾക്ക്  അത് ഒരു തണൽ ആകുമെന്നതിൽ സംശയം ഇല്ല. അങ്ങയുള്ള നിരവധി പ്രശ്നങ്ങൾ ചർച്ചയിൽ കൊണ്ടുവരാൻ കഴിഞ്ഞാൽ നമുക്കു ഒരു പരിധിവരെ വിജയിക്കാൻ കഴിയും .

കേരളം ഇത്രയേറെ മുന്നേറ്റം വഹിച്ചതും കേരളത്തിന്റെ സാമ്പത്തിക അടിത്തറ  തന്നെ  പ്രവാസികളെ ആശ്രയിച്ചാണ് നിൽക്കുന്നത്. കേരളത്തിന്റെ ഭാവിക്കായി ഏറ്റവുമധികം സഹായം നൽകുന്ന പ്രവാസികളുടെ   പ്രതിനിധികളെ കാണാനും കേൾക്കാനും ഗവൺമെന്റിനും അതുപോലെ നമുക്ക്  തിരിച്ചും നമ്മുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാനും  ലഭിക്കുന്ന അവസരവുമാണിത്. ഇത്  നമ്മൾ മാക്സിമം  ഉപയോഗപ്പെടുത്തണം.എല്ലാ പ്രശ്നങ്ങൾക്കും  പരിഹാരം കണ്ടില്ലെങ്കിൽ കുടിയും പലതും പരിഹരിക്കാനും  സാധ്യതയുണ്ട് . ഒരു മുൻ വിധിയോട് നാം ഈ സമ്മേളനത്തെ കാണേണ്ട ആവിശ്യം ഇല്ല  എന്നാണ് എന്റെ അഭിപ്രായം.

ലോകത്തകാമാനം വ്യാപിച്ചുകിടക്കുന്ന മലയാളി പ്രവാസി സമൂഹത്തെ ഒരു വേദിയിൽ ഒരുമിപ്പിക്കുകയും  .
പ്രവാസികളെ   ഒരുമിച്ചു ചേർത്ത് അവരുടെ വിവിധ കഴിവുകൾ കേരളത്തിന്റെ വളർച്ചക്കായി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കൂടി  കേരള സർക്കാർ 2018 ൽ രൂപം നൽകിയ പദ്ധതിയാണ് ലോക കേരള സഭ.  രണ്ട്  റീജണൽ സമ്മേളനങ്ങൾ ഇതിനോടകം തന്നെ നടത്തപ്പെട്ടു. ന്യൂ യോർക്കിൽ നടക്കുന്ന കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തിലേക്ക് വരുന്നവരെ ഏവരേയും സ്വാഗതം ചെയ്യുന്നതിനോടൊപ്പം നമ്മുടെ ഇടയിലെ കാര്യങ്ങൾ കൂടെ ചർച്ച ചെയ്യുവാൻ കഴിയും എന്ന് വിശ്വസിക്കുന്നു . അതിന് വേണ്ടി നിങ്ങളുടെ അഭിപ്രായങ്ങൾ കുടി പ്രതിക്ഷിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest