കെ.എസ്.ആര്‍.ടി.സിയിലെ പ്രശ്‌നങ്ങളുടെ ഉത്തരവാദി താനല്ലെന്ന് സിഎംഡി ബിജു പ്രഭാകര്‍. വലിയ പ്രതീക്ഷയോടെയാണ് കെ.എസ്.ആര്‍.ടി.സിയിലെത്തിയത്. ജീവനക്കാര്‍ക്ക് പ്രഥമ പരിഗണന നല്‍കി കോവിഡ് കാലത്ത് പോലും ശമ്പളം ഉറപ്പാക്കിയിരുന്നു. ജീവനക്കാരുടെ കടം വീട്ടാന്‍ ശ്രമിച്ചു. ആനുകൂല്യങ്ങള്‍ തിരിച്ചു കൊണ്ട് വന്നു. പബ്ലിസിറ്റി ആഗ്രഹിച്ചിട്ടില്ലായെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് അംഗീകൃത യൂണിയനുകളുമായി നല്ല ബന്ധമാണുള്ളത്. സമരങ്ങളെ എതിര്‍ക്കുകയോ പ്രകോപനപരമായ രീതിയില്‍ പെരുമാറുകയോ ചെയ്തിട്ടില്ല. കെ.എസ്.ആര്‍.ടി.സിയിലെ കുഴപ്പങ്ങളുടെ ഉത്തരവാദി താന്‍ അല്ല. എന്നാല്‍ ഒരു വിഭാഗം ജീവനക്കാര്‍ കൃത്യമായ അജണ്ടയോടെ പെരുമാറിയെന്നും അദ്ദേഹം ആരോപിച്ചു. കെ.എസ്.ആര്‍.ടി.സിയുടെ ഫേസ്ബുക്ക് പേജില്‍ പുറത്തിറക്കിയ വീഡിയോയിലാണ് അദ്ദേഹത്തിന്റെ വിശദീകരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.