കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ സ്റ്റാർ വിഷൻ ഇവെന്റുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയായ പൊന്നോണം 2023 ന്റെ പോസ്റ്റർ ബഹു: കൊല്ലം ലോക്‌സഭ അംഗം എൻ .കെ. പ്രേമചന്ദ്രനും ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ചേർന്ന് പ്രകാശനം ചെയ്തു. കെ.സി.എ ഹാളിൽ വച്ച് നടന്ന പരിപാടി കെ.പി.എ രക്ഷാധികാരിയും ഇന്ത്യൻ സ്കൂൾ ചെയര്മാനുമായ പ്രിൻസ് നടരാജൻ ഉത്‌ഘാടനം ചെയ്തു. കെ.പി.എ പ്രെസിഡന്റ്റ് നിസാർ കൊല്ലം അദ്ധ്യക്ഷത വഹിച്ച ചടങ്ങിനു ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സ്വാഗതവും , സെക്രട്ടറി സന്തോഷ് കാവനാട് നന്ദിയും പറഞ്ഞു. കെ.പി.എ രക്ഷാധികാരി ചന്ദ്രബോസ് സാമൂഹിക പ്രവർത്തകരായ ഹരീഷ് നായർ, നൗഷാദ് മഞ്ഞപ്പാറ, അൻവർ ശൂരനാട്, സെക്രെട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളായ രാജ് കൃഷ്ണൻ, കിഷോർ കുമാർ, അനോജ് മാസ്റ്റർ, ബിനു കുണ്ടറ എന്നിവർ ആശംസകൾ അറിയിച്ചു. സെപ്റ്റംബർ 29 നു ഇന്ത്യൻ സ്കൂളിൽ വച്ച് സംഘടിപ്പിക്കുന്ന പരിപാടിയിൽ ബഹു: ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി മുഖ്യാതിഥി ആയി പങ്കെടുക്കും. ഓണക്കളികളും, തിരുവാതിരയും, ഒപ്പനയും, ഓണപ്പാട്ടുകളും, വടം വലിയും, ഓണപ്പുടവ മത്സരവും, കെ.പി.എ കലാകാരൻമാർ അവതരിപ്പിക്കുന്ന കലാപരിപാടികളും കൂടാതെ വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
