കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ സൽമാനിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. കിംഗ് ഹമദ് ഹോസ്പിറ്റലിൽ വച്ച് സംഘടിപ്പിച്ച ഒൻപതാമത് കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം ഉത്‌ഘാടനം ചെയ്തു.
കെ.പി. എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ട്രെഷറർ രാജ് കൃഷ്ണൻ. വൈ. പ്രസിഡന്റ് കിഷോർ കുമാർ, അസ്സി.ട്രെഷറർ ബിനു കുണ്ടറ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. രാവിലെ 8 മണി മുതൽ ആരംഭിച്ച ക്യാമ്പിൽ 50 ഓളം പ്രവാസികൾ രക്തദാനവും, പ്ളേറ്റ്ലറ്റ് ദാനവും നടത്തി. സെൻട്രൽ കമ്മിറ്റി അംഗങ്ങളായ അനിൽ കുമാർ, നവാസ് കരുനാഗപ്പള്ളി, നിഹാസ്, നാരായണൻ, അനൂബ് തങ്കച്ചൻ ഏരിയ ഭാരവാഹികൾ ആയ സുരേഷ്‌കുമാർ, ലിനീഷ് പി. ആചാരി, ഷമീർ സലിം, പ്രവാസി ശ്രീ യൂണിറ്റ് ഹെഡ് സുമി ഷമീർ എന്നിവർ ക്യാമ്പ് സന്ദർശിച്ചു.
ബ്ലഡ് ഡോണെഷൻ കൺവീനർ വി. എം. പ്രമോദ്, കെ.പി.എ സൽമാനിയ ഏരിയ കോ-ഓർഡിനേറ്റർമാരായ പ്രശാന്ത് പ്രബുദ്ധൻ, രഞ്ജിത്ത് ആർ പിള്ള ഏരിയ ഭാരവാഹികളായ ബിജു ആർ പിള്ള, വിഷ്ണു വേണുഗോപാൽ, റെജിമോൻ, സന്തോഷ് കുമാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി
കെ.പി.എ. ബഹ്‌റൈൻ സ്നേഹസ്പർശം ഒൻപതാമത് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു
കിംഗ് ഹമദ് ഹോസ്പിറ്റലിൽ വച്ച് സംഘടിപ്പിച്ച ഒൻപതാമത് കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം ഉത്‌ഘാടനം ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -