അധ്യാപകനും തത്വചിന്തകനും ഭാരതത്തിന്റെ രാഷ്‌ട്രപതിയും ആയിരുന്ന ഡോ. എസ് രാധാകൃഷ്ണൻ, തന്റെ ജന്മദിനം ആഘോഷിക്കാൻ തീരുമാനിച്ച വിദ്യാർത്ഥികളോട് ഒരിക്കൽ പറഞ്ഞു.
ഈ അധ്യാപകദിനത്തിൽ അനേകം ആദരണിയരായ അധ്യാപകരോടൊപ്പം കോട്ടയം പുഷ്പനാഥ് എന്ന അധ്യാപകനെ കൂടിയാണ് ഓർമ്മിക്കുന്നത്. അദ്ദേഹം കോട്ടയം കേംബ്രിഡ്ജ് നിക്കോൾസൺ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ടീച്ചേർസ് ട്രെയിനിംഗ് കോഴ്സ് പൂർത്തിയാക്കി കോഴിക്കോട് കൊടിയെത്തൂർ സ്കൂളിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. തുടർന്ന് അദ്ദേഹം ചരിത്രത്തിൽ ബിരുദം എടുക്കുകയും കല്ലാർകുട്ടി, ദേവികുളം, കരാപ്പുഴ, നാട്ടകം, കോട്ടയം മെഡിക്കൽ കോളേജ് സ്കൂൾ തടങ്ങിയ സർക്കാർ വിദ്യാലയങ്ങളിൽ ചരിത്ര അധ്യാപകനായി സേവനം അനുഷ്ടിക്കുകയും ചെയ്തു. അനേകം ശിഷ്യഗണങ്ങൾ ഉള്ള ശ്രീ കോട്ടയം പുഷ്പനാഥ് കുട്ടികളുടെ ഇടയിൽ ആരാധ്യനും മാതൃകാ അധ്യാപകനും ആയിരുന്നു. അനേകം ചരിത്രകഥകൾ പറഞ്ഞുകൊടുക്കുന്ന കോട്ടയം പുഷ്പനാഥിന്റെ പഠന ക്ലാസുകൾ കുട്ടികളിൽ ആവേശം പകർന്നിരുന്നു. തന്റെ സർവീസിന്റെ അവസാന ഘട്ടത്തിൽ എഴുത്തും അധ്യാപനവും ഒരുപോലെ കൊണ്ടുപോകാൻ കഴിയാത്തതിനാൽ വോളന്ററി റിട്ടയർമെന്റ് എടുത്ത് പൂർണ്ണസമയവും എഴുത്തിലേക്ക് തിരിയുകയായിരുന്നു.
കുട്ടികൾക്കുവേണ്ടി അദ്ദേഹം എഴുതിയ സർക്കിൾ സാബു, മത്സ്യമനുഷ്യൻ തുടങ്ങിയ ബാലസാഹിത്യ കൃതികൾ അവരോടുള്ള വാത്സല്യത്തെ സൂചിപ്പിക്കുന്നതാണ്.
തന്നയുമല്ല അദ്ദേഹത്തിന്റെ പുസ്തകങ്ങൾ എല്ലാം തന്നെ വിദ്യാർത്ഥികൾക്ക് ഉതകുന്ന തരത്തിൽ ചരിത്രപശ്ചാത്തലത്തിൽ വിശദമാക്കുന്നവയും, ശാസ്ത്രീയവുമായ അടിത്തറിയിലും നിന്നുകൊണ്ടുള്ളതുമായിരുന്നു. സ്കൂൾ തലത്തിലും കോളേജ് തലത്തിലും പഠന വിഷയമായ കാര്യങ്ങൾ പലപ്പോഴും അദ്ദേഹത്തിന്റെ കൃതികളിൽ കടന്നു വന്നിരുന്നു.
കടൽ പായലും കടൽ ചണ്ടികളും നിറഞ്ഞ സർഗാസോ കടലിനെ പറ്റിയെല്ലാം അദ്ദേഹം തന്റെ നോവലിൽ വിശദമായി പ്രതിപാദിച്ചിരുന്നു എന്നത് അതിനൊരു ഉദാഹരണം മാത്രമാണ്. ശാസ്ത്രത്തെ കൂട്ടുപിടിച്ചുകൊണ്ടാണ് അദ്ദേഹം പല കഥകളും എഴുതിയിരുന്നത്. അത്തരത്തിലുള്ള രചനകൾ പുതു തലമുറയെ എപ്പോഴും ശാസ്ത്രത്തിന്റെ ചുവടു പിടിച്ചു വളരാൻ അവരെ സാഹിയിക്കുന്നു.
അദ്ദേഹത്തിന്റെ ആദ്യ നോവലായ ചുവന്ന മനുഷ്യനിലൂടെ തന്നെ അത് ഏവർക്കും ദർശിക്കാൻ സാധിക്കും.
ഇന്ന് ഈ അധ്യാപകദിനത്തിൽ ശ്രീ കോട്ടയം പുഷ്പനാഥിനെയും മലയാള സാഹിത്യത്തിന് അദ്ദേഹം നൽകിയ സംഭവനകളെയും സ്മരിക്കുന്നു. ❤️