advertisement
Skip to content

കെ.എച്ച്.എൻ.എ ജനറൽ സെക്രട്ടറിയായി മധു ചെറിയേടത്ത് മത്സരിക്കുന്നു

കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക (കെ.എച്ച്.എൻ.എ) ജനറൽ സെക്രട്ടറിയായി ന്യു ജേഴ്‌സിയിൽ നിന്നുള്ള പ്രമുഖ ടെക്‌നോളജി പ്രൊഫഷനലും സാമൂഹിക-സാംസ്കാരിക നേതാവുമായ മധു ചെറിയേടത്ത് മത്സരിക്കുന്നു.

വ്യക്തമായ കാഴ്ചപ്പാടും അർപ്പണബോധവും കൈമുതലായുള്ള മധു ചെറിയേടത്ത് അമേരിക്കൻ മലയാളി ഹിന്ദു സമൂഹത്തിന്റെ ഐക്യത്തിനും ശാക്തീകരണത്തിനുമായി എക്കാലവും പ്രവർത്തിച്ചിട്ടുള്ള യുവനേതാവാണ്.

ഗുരുവായൂർ സ്വദേശിയായ മധു 1999 ൽ ഐടി പ്രൊഫഷണലായാണ് അമേരിക്കയിലെത്തിയത്. തുടർന്ന് കാലിഫോർണിയയിലെയും ന്യൂയോർക്കിലെയും പ്രശസ്തമായ പല സ്ഥാപനങ്ങളിലും ഗവേഷണ കേന്ദ്രങ്ങളിലും ജോലി ചെയ്തു.ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ സൈബർ സെക്യൂരിറ്റി മേഖലയിലേക്ക് മാറി. ദേശീയ തലത്തിൽ ആ മേഖലയിലെ വിദഗ്ധരിലൊരാൾ. അക്കാലത്ത്, ‘സൈബർ സെക്യൂരിറ്റി’ എന്ന വാക്ക് പോലും പലർക്കും പരിചിതമല്ലായിരുന്നു. അതിന്റെ പ്രാധാന്യവും ഇന്നത്തെപ്പോലെ മിക്കവരും മനസ്സിലാക്കിയിരുന്നില്ല.

ന്യു യോർക്ക് സിറ്റിയിൽ ലോകത്തിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള മധു അവർക്കായി ഒന്നിലധികം നൂതനമായ സൈബർ സുരക്ഷാ സംരംഭങ്ങളും പ്രോഗ്രാമുകളും രൂപകൽപ്പന ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തു. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനികളിലൊന്നിൽ ക്ലൗഡ് സെക്യൂരിറ്റി തലവനായി ജോലി ചെയ്യുന്നു.

സൈബർ സുരക്ഷാ വിദഗ്ധൻ എന്ന നിലയിൽ മധു വിവിധ സൈബർ സുരക്ഷാ കോൺഫറൻസുകളിൽ വ്യത്യസ്ത വിഷയങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. NYC മെട്രോ ഏരിയ സൈബർ സുരക്ഷാ കമ്മ്യൂണിറ്റി സംരംഭങ്ങളിൽ മധു സജീവമായി ഇടപെടുന്നു.

ഒരു പതിറ്റാണ്ടായി മധു കെഎച്ച്എൻഎ കുടുംബത്തിന്റെ ഭാഗമാണ്. കേരള ഹിന്ദു സമൂഹത്തിന് വേണ്ടി സന്നദ്ധസേവനം, ചാരിറ്റി, കമ്മ്യൂണിറ്റി സപ്പോർട്ട് മേഖലകളിൽ നിരവധി സംഭാവനകൾ നൽകിയ മധു, ന്യൂജേഴ്‌സിയിൽ കെഎച്ച്‌എൻഎ കൺവെൻഷൻ നടക്കുമ്പോൾ കെഎച്ച്‌എൻജെ (കേരള ഹിന്ദുസ് ഓഫ് ന്യൂജേഴ്‌സി 2017 മുതൽ 2019 വരെ) പ്രസിഡന്റായിരുന്നു. നിലവിൽ കെഎച്ച്എൻജെ ട്രസ്റ്റി ബോർഡിന്റെ ഭാഗമായ മധു, സേവാ ദീപാവലി പോലെ ന്യൂജേഴ്‌സിയിലെ കെഎച്ച്എൻജെയുടെ വിവിധ പ്രവർത്തനങ്ങൾക്ക് സജീവമായി രംഗത്തുണ്ട്.

കെ.എച്ച്.എൻ.എ. യുടെ 2025 കൺവെൻഷൻ ന്യു യോർക്കിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്ന പക്ഷം ഒട്ടേറെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ തനിക്കാവുമെന്ന് മധു ചൂണ്ടിക്കാട്ടുന്നു. സുപരിചിതമായ നഗരമാണിത്.

മികച്ച കൺവൻഷൻ എന്നതിന് പുറമെ സംഘടനയെ അടുത്ത തലത്തിലേക്കുയർത്തുന്ന പ്രവർത്തനങ്ങളും ലക്ഷ്യമിടുന്നു. ഈ രംഗത്തു ഉപയോഗപ്പെടുത്താത്ത ഒട്ടേറെ സാധ്യതകളാണുള്ളത്. അതിലൊന്ന് യുവ പ്രൊഫഷണലുകളെ കെഎച്ച്‌എൻഎയിലേക്ക് കൊണ്ടുവരിക എന്നതാണ്. ന്യു യോർക്ക് മേഖലയിൽ യുവ പ്രൊഫഷണലുകൾ നിരവധിയാണ്. അവരിൽ പലരും ഹൈന്ദവ സംഘടനകളുമായൊന്നും ബന്ധം പുലർത്തുന്നില്ല. അവരുമായി ബന്ധപ്പെട്ട വിവിധ കമ്മ്യൂണിറ്റി പ്രവർത്തനങ്ങളിൽ ഇതിനകം ഏർപ്പെട്ടിരിക്കുന്നതിനാൽ അവരുടെ പിന്തുണ KHNA-യിലേക്ക് എത്തിക്കാൻ കഴിയുമെന്ന് മധു ശക്തമായി വിശ്വസിക്കുന്നു.

വേറെയും നൂതനമായ ചില പദ്ധതികളും പരിപാടികളും മധു മനസ്സിൽ സൂക്ഷിക്കുന്നു. അതിലൂടെ കൂടുതൽ യുവ പ്രൊഫഷണലുകൾക്ക് സംഘടനയിലേക്ക് വരാനും പ്രൊഫഷണലായും കമ്മ്യൂണിറ്റി അംഗങ്ങൾ എന്ന നിലയിലും സ്വയം വികാസത്തിനും പ്രവർത്തനത്തിനുമുള്ള വേദിയായി കെ.എച്ച്.എൻ.യെ ഉപയോഗിക്കാനും കഴിയും. വൈവിധ്യമാർന്ന യുവ പ്രൊഫഷണലുകളിൽ നിന്നുള്ള പുത്തൻ ആശയങ്ങൾ സമൂഹത്തിന്റെ നേട്ടങ്ങൾക്കായി വിനിയോഗിക്കുന്നതിനാൽ ഇത് മലയാളി ഹിന്ദു സമൂഹത്തിനും കെഎച്ച്എൻഎയ്ക്കും ഏറെ നന്മയുമാകും.

ന്യു ജേഴ്‌സിയിൽ രാരിറ്റൻ ടൗൺഷിപ്പിലാണ് മധുവും കുടുംബവും താമസിക്കുന്നത്. ടെലികമ്മ്യൂണിക്കേഷൻ മേഖലയിൽ ഐടി കൺസൾട്ടന്റാണ് ഭാര്യ നിഷ നമ്പലാട്ട്. മകൾ റാട്ട്ഗേഴ്‌സിലും മകൻ ഫ്ലെമിംഗ്‌ടൺ-രാരിറ്റനിൽ മിഡിൽ സ്‌കൂളിലും പഠിക്കുന്നു

ഇമെയിൽ: realmadhu@comcast.net

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest