സെബാസ്റ്റ്യൻ ആൻ്റണി
ന്യൂജേഴ്‌സി: ക്രിസ്തീയ സംഗീത ലോകത്തെ സ്വർഗ്ഗീയ ഗായകൻ കെസ്റ്ററും, മലയാളഭക്തിഗാന രംഗത്ത് സംഗീതത്തെ സ്നേഹിക്കുന്ന ഏവരുടെയും ഹൃദയ താളങ്ങളായി മാറിക്കഴിഞ്ഞ മലയാളത്തിൻറെ കൊച്ചു വാനമ്പാടി ശ്രേയയും ഒരുമിക്കുന്ന ക്രിസ്തീയ സംഗീതവിരുന്ന് "ഡെയിലി ഡിലൈറ്റ് കെസ്റ്റര്‍ ലൈവ് ഇന്‍ കൺസർട്" നോര്‍ത്ത് അമേരിക്കയിലും, കാനഡയിലും 2023, സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ സ്റ്റേജ് ഷോയുമായി എത്തുന്നു.
അമേരിക്കന്‍ ഐക്യനാടുകളിലെ മലയാളികള്‍ക്ക് എന്നും ഓര്‍മ്മിക്കാന്‍ കഴിയുന്ന നല്ല ഷോകള്‍ മാത്രം കാഴ്ച്ചവയ്ക്കുന്ന സെവൻസീസ് എന്റര്‍ടെയിമെന്റ്സും, കാർവിങ് മൈൻഡ്‌സ് എന്റർറ്റൈൻമെന്റ്സും” ഒരിക്കൽകൂടി ഒരുമിക്കുന്ന “കെസ്റ്റര്‍ ലൈവ് ഇന്‍ കൺസർട്” ദൃശ്യ ശ്രവ്യ വിസ്മയത്തിന് അമേരിക്കയിലും, കാനഡയിലും ആണ് വേദിയൊരുക്കുന്നത്.
തത്സമയ വാദ്യ മേളങ്ങളുടെ അകമ്പടിയോടെ അരങ്ങേറുന്ന ഡെയിലി ഡിലൈറ്റ് "കെസ്റ്റര്‍ ലൈവ് ഇന്‍ കൺസർട്" പ്രോഗ്രാമിൽ ഇന്ത്യയിലെ "ഹോളി ഹാർപ്സ്" എന്ന സംഗീത ഓർക്കസ്ട്രേഷൻ ടീമിനെ നയിക്കുന്ന പ്രമുഖ കീബോർഡു പ്ലെയർ, യേശുദാസ് ജോർജ്, കഴിഞ്ഞ 25 വർഷമായി സ്റ്റേജ് ഷോകളിൽ മുഖ്യസാന്നിദ്ധ്യം ഹരികുമാർ ഭരതൻ (തബല), അവാർഡ് ജേതാവും, അമേരിക്കയിലുൾപ്പെടെ ഇന്ത്യയിലും വിദേശത്തും സ്റ്റേജ് ഷോ പ്രോഗ്രാമുകളിൽ നിറസാന്നിധ്യമായ റോണി കുരിയൻ (ഡ്രമ്മർ), ഗിറ്റാറിസ്റ്റ് സന്തോഷ് സാമുവൽ എന്നറിയപ്പെടുന്ന ജേക്കബ് സാമുവൽ (ഗിറ്റാർ) എന്നിവർക്കൊപ്പം അമേരിക്കയിൽ നിന്നുമുള്ള പ്രമുഖ വാദ്യമേള വിദഗ്ദ്ധരും ഒരുമിക്കുമ്പോള്‍ ശ്രോതാക്കള്‍ക്ക് ആത്മീയ സംഗീതത്തിന്റെ അനര്‍ഘനിമിഷങ്ങള്‍ സമ്മാനിക്കും.
"കെസ്റ്റര്‍ ലൈവ് ഇന്‍ കൺസെർട്ടിന്റെ ശബ്ദ നിയന്ത്രണം പ്രശസ്ത സൗണ്ട് എഞ്ചിനിയർ അനിയൻ ഡാളസ് ആയിരിക്കും.
പ്രൊഫഷണലിസത്തിന്റെ മികവും നൂതന സാങ്കേതികവിദ്യകളുടെ സമന്വയവും, അവതരണത്തിന്റെ വ്യത്യസ്തതയും കൊണ്ട് ഒട്ടേറെ പുതുമകളാണ് 'കെസ്റ്റര്‍ ലൈവ് ഇന്‍ കൺസർട്’ ലൂടെ ഇക്കുറിയും അമേരിക്കൻ മലയാളികൾക്കായി ഒരുക്കിയിരിക്കുന്നത്.
ആര്‍ദ്രസ്‌നേഹത്തിന്റെ സാന്ത്വനസ്പര്‍ശമായി നമ്മുടെ മനസ്സുകളില്‍ ആത്മീയ ഉണര്‍വ് നേടുവാനും, വിശ്വാസ ചൈതന്യത്തെ നിറയ്ക്കുവാനും സഹായിക്കുന്ന കെസ്റ്റര്‍ ലൈവ് ഇന്‍ കൺസർട് ക്രിസ്തീയ മെഗാഷോ 2023 സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ അമേരിക്കയിലുടനീളം പര്യടനം നടത്തുമ്പോള്‍ വൈവിധ്യമാര്‍ന്ന ആലാപന മാധുരിയിലൂടെ പ്രേക്ഷകര്‍ക്ക് ഭക്തിയുടെ സവിശേഷമായ ശ്രവ്യാനുഭവം പകരും എന്നതില്‍ സംശയമില്ല.
ഷോയുടെ മീഡിയ സ്പോൺസേർസ് ജോയാലുക്കാസ് & സ്കൈപാസ്സ് ട്രാവൽ എന്നിവരാണ്.
കൂടുതൽ വിവരങ്ങൾക്ക്,
ജോബി ജോർജ് (732) 470-4647
ഗിൽബെർട്ട് ജോർജ് (201) 926-7477.