advertisement
Skip to content

കേരള അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റർ വാഷിംഗ്‌ടൺ ഓണാഘോഷം നടത്തി

റോണി തോമസ്‌

വാഷിംഗ്‌ടൺ ഡി സി : കേരള അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റർ വാഷിംഗ്‌ടൺ (കെ എ ജി ഡബ്ലിയൂ ) ഉത്രാടനാളിൽ വിപുലമായി ഓണം ആഘോഷിച്ചു. ഇരുപതിലധികം വിഭവങ്ങൾ തൂശനിലയിൽ വിളമ്പി ആയിരത്തിലധികം ആളുകൾക്ക് നൽകിയ ഓണസദ്യ പ്രേത്യേക പ്രശംസ പിടിച്ചു പറ്റി. സദ്യക്ക് ശേഷം ഇരുനൂറിലധികം കലാകാരന്മാർ അണിനിരന്ന ഓണാഘോഷപരിപാടികൾക്ക് പ്രസിഡന്റ് സുഷമ പ്രവീണിന്റെ സ്വാഗതത്തോടു തുടക്കമായി . നവരസ എന്നു പേരിട്ട ഈ കലാവിരുന്ന് വാഷിംഗ്‌ടൺ ഡിസി പ്രേദേശത്തെ മലയാളികൾക്ക് ഒരു നവ്യാനുഭവം ആയി മാറി. ശൃങ്കാരം , ഹാസ്യം , കരുണ, രൗദ്രം , വീര്യം , ഭയാനകം , ബീഭൽസം , അത്ഭുതം , ശാന്തം എന്നീ നവരസങ്ങൾ വിവിധ കലാരൂപങ്ങളിലൂടെ അവതരിപ്പിച്ച കലാകാരന്മാർ കലാസ്നേഹികൾക്ക് ഒരു നല്ല കലാവിരുന്ന് ഒരുക്കി. ഓണപരിപാടിയുടെ മുഖ്യ പ്രഭാഷകയായിരുന്ന വുമൺ entrepreneur Ampcus ഗ്രൂപ്പ് സി. ഇ. ഒ. അഞ്ജലി ആൻ രാമകുമാരനെ ഈ വേദിയിൽ ആദരിച്ചു. Ampcus ഗ്രൂപ്പിന്റെ പ്രെസിഡെന്റ് സലിൽ ശങ്കരൻ ആയിരുന്നു കലാപരിപാടികളുടെ പ്ലാറ്റിനം സ്പോൺസർ. വിർജീനിയ സ്റ്റേറ്റ് ഡെലിഗേറ്റ് കണ്ണൻ ശ്രീനിവാസൻ, വിർജീനിയ സ്റ്റേറ്റ് ക്യാൻഡിഡേറ്റ് പൂജ ഖന്ന എന്നിവർ ഓണാംശസകൾ നേർന്നു .

എന്റര്‍ടൈന്‍മെന്റ് ടീം ചെയർ റീന ഫിലിപ്പ്, സുനന്ദ ഗോപകുമാർ, ശ്രീജിത്ത് നായർ , ശാലിനി നമ്പ്യാർ, കുട്ടി മേനോൻ, അരുൺ ജോ സക്കറിയ എന്നിവർ പ്രോഗാമുകൾക്ക് നേതൃത്വം നൽകി. ഷഫീൽ അഹമ്മദ്, പെൻസ് ജേക്കബ്, മനോജ് വെള്ളനൂർ എന്നിവരുടെ മേൽനോട്ടത്തിലാണ് ഓണ സദ്യ എകോപിപ്പിച്ചത് .

കെ എ ജി ഡബ്ള്യു യൂത്ത് കേരളിത്തിലെ എല്ലാ ജില്ലകളെയും കുറിച്ചുള്ള വിവരങ്ങൾ ഉൾകൊണ്ട ബൂത്ത് വേറിട്ട കാഴ്ചയായി . അമേരിക്കയിൽ ജനിച്ചു വളർന്ന കുട്ടികൾ തന്നെ ഇതിനു മുൻകൈ എടുത്തതിനെ പ്രവസിഡന്റ് സുഷമ അഭിനന്ദിക്കുകയും അവർക്കു പ്രേത്യേകം നന്ദി പറയുകയും ചെയ്തു . ഓണാഘോഷത്തിൽ പങ്കെടുത്ത വാഷിങ്‌ടൺ ഡിസി ഏരിയയിലെ എല്ലാവര്ക്കും സെക്രട്ടറി ആശ ഹരിദാസ്സ് സ്‌നേഹപൂർവമുള്ള നന്ദിയും ഓണാശംസയും നേർന്നു കൊണ്ട് ആഘോഷങ്ങൾ പര്യവസാനിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest