ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സമൻസ് അയച്ചിട്ടും ഹാജരാകുന്നില്ലെന്ന് കാണിച്ച് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി അരവിന്ദ് കെജ്‌രിവാളിനെതിരെ കോടതിയിൽ ഹരജിയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഹരജി ഡൽഹി അഡീഷനൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് (എ.സി.എം.എം) ദിവ്യ മൽഹോത്ര വ്യാഴാഴ്ച വാദം കേൾക്കാനായി മാറ്റി.
നാലുമുതൽ എട്ടുവരെയുള്ള സമൻസുകൾക്ക് മറുപടിയില്ലെന്നും പ്രോസിക്യൂട്ട് ചെയ്യണമെന്നുമാണ് ആവശ്യം. നേരത്തെ, ഡൽഹി എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണവുമായി ആദ്യത്തെ മൂന്ന് സമൻസുകൾ അവഗണിച്ചതിന് കെജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഇ.ഡി ആവശ്യപ്പെട്ടിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.