കഴിഞ്ഞ 15 വർഷമായി നോർത്ത് അമേരിക്കയിലെ മലയാളി എഞ്ചിനിയേഴ്സിന്റെ ഇടയിൽ സ്ത്യുത്യർഹമായ സേവനം അനുഷ്ഠിക്കുന്ന കേരളാ എഞ്ചിനിയറിങ് ഗ്രാജുവേറ്റ്സ് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (കീൻ) 2024 ഭരണ സമിതി ഫെബ്രുവരി 3-ാം തീയതി ഓറഞ്ച് ബെർഗിലെ സിതാർപാലസിൽ വച്ച് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ വച്ച് അധികാരമേറ്റു .
പ്രസിഡന്റായി ചുമതലയേറ്റ സോജിമോൻ ജെയിംസ്, കീനിന്റെ മറ്റ് പ്രധാന ചുമതലകൾ പല വർഷങ്ങളായി സ്ത്യുത്യർഹമായി നിർവഹിച്ച ശേഷമാണ് ഇപ്പോൾ പ്രസിഡന്റ് ആയി സ്ഥാനമേറ്റത് .മറ്റ് ഭാരവാഹികളായി നീന സുധിർ (വൈസ് പ്രസിഡന്റ് ), ജേക്കബ് ജോസഫ് (ജനറൽ സെക്രട്ടറി ), ലിന്റോ മാത്യു (ട്രഷറർ ), വിനോദ് ദാമോദരൻ (ജോയിന്റ് സെക്രട്ടറി), പ്രേമ ആന്ദ്രപ്പള്ളിയിൽ (ജോയിന്റ് ട്രഷറർ ), ഷിജിമോൻ മാത്യു (എക്സ് ഒഫീഷ്യോ), പ്രീത നമ്പ്യാർ (ചാരിറ്റി& സ്കോളർഷിപ്), സിന്ധു സുരേഷ് (പ്രൊഫെഷണൽ അഫെയേഴ്സ് ), മനേഷ് നായർ (സ്റ്റുഡന്റ് ഔട്ട് റീച് ), റെജി മോൻ എബ്രഹാം (സോഷ്യൽ & കൾച്ചറൽ അഫയേഴ്‌സ് ), ബിജു ജോൺ (ന്യൂസ് ലെറ്റർ & പബ്ലിക്കേഷൻ), അജിത് ചെറയിൽ (ജനറൽ അഫയേഴ്‌സ്) , ഫിലിപ്പോസ് ഫിലിപ്പ് (പബ്ലിക് റിലേഷൻസ് )എന്നിവരും റീജിയണൽ വൈസ് പ്രസിഡന്റുമാരായി ജേക്കബ് ഫിലിപ്പ് (അപ്സ്റ്റേറ്റ് , ന്യൂ യോർക്ക് ), ജെയ്സൺ അലക്സ് (ന്യൂ ജേഴ്‌സി ), ബിജു പുതുശേരി (ന്യൂ യോർക്ക് സിറ്റി, ലോങ്ങ് ഐലൻഡ്, ക്യുൻസ് ) എന്നിവരും സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു . 2023 ലെ ബോർഡ് ചെയർമാൻ കെ ജെ ഗ്രിഗറി സത്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .
പുതുതായി ഒഴിവ് വന്ന ബോർഡ് ഓഫ് ട്രസ്റ്റി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഷാജി കുരിയാക്കോസ് (2023 പ്രസിഡന്റ് ) ഉൾപ്പെടെ ലിസി ഫിലിപ്പ് (ബോർഡ് ചെയർ പേഴ്സൺ), കെ ജെ ഗ്രിഗറി , ബെന്നി കുരിയൻ , എൽദോ പോൾ , മെറി ജേക്കബ്, മനോജ് ജോൺ എന്നീ ബോർഡ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
അധികാരകൈമാറ്റത്തിന് ശേഷം നടന്ന മീറ്റിങ്ങിൽ കീൻ നടത്തിവരുന്ന സ്കോളർഷിപ് പദ്ധതി , മെന്ററിങ്, സ്റ്റുഡന്റ് ഔട്ട് റീ ച് , പ്രൊഫഷണൽ സെമിനാറുകൾ ,എന്നിവയോടൊപ്പം തന്നെ എഞ്ചിനീയറിംഗ് കരിയർ ഗൈഡൻസ് അവസരങ്ങൾ , ഇന്റേൺഷിപ് ,കോളജ് പ്രിപറേഷൻ വെബിനാർസ്, നാഷണൽ എഞ്ചിനീയേഴ്സ് വീക്ക് തുടങ്ങിയ നൂതന പദ്ധതികളും 2024 ൽ നടപ്പാക്കുവാൻ തീരുമാനിച്ചു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡൻറ് സോജിമോൻ ജെയിംസ് തന്റെ അധ്യക്ഷപ്രസംഗത്തിൽ, കീനിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങളെയും പ്രവർത്തകരെയും അഭിനന്ദിക്കുകയും സംഘടനയുടെ യശസ് വാനോളം ഉയർത്തുന്നതിൽ തന്നാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും പ്രഖ്യാപിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ വൈസ് പ്രസിഡന്റ് നീന സുധിർ , ജനറൽ സെക്രട്ടറി - ജേക്കബ് ജോസഫ് , ബോർഡ് ഓഫ് ട്രസ്റ്റി ചെയർ ലിസി ഫിലിപ് , മുൻ ചെയർമാൻ കെ എസ് ഗ്രിഗറി , (ട്രഷറർ ) ലിന്റോ മാത്യു, മനേഷ് നായർ , സിന്ധു സുരേഷ്, സജിദ , റെജിമോൻ ജേക്കബ് , മുൻ പ്രസിഡന്റുമാരായ ഫിലിപ്പോസ് ഫിലിപ് , കോശി പ്രകാശ് , പ്രീത നമ്പ്യാർ, മെറി ജേക്കബ്, ഷാജി കുരിയാക്കോസ് , ഷിജിമോൻ മാത്യു എന്നിവർ സജീവമായി പങ്കെടുത്തു.
കഴിഞ്ഞ 15 വർഷമായി 125 -ഓളം കുട്ടികൾക്ക് എഞ്ചിനീയറിങ് പഠിക്കുന്നതിനു വേണ്ടി കീൻ അവസരം ഒരുക്കി എന്നുള്ളത് തന്നെയാണ് കീനിന്റെ ഏറ്റവും വലിയ നേട്ടം. കൂടാതെ ജോബ് പ്ലേസ്മെന്റ് , മെന്ററിങ് എന്നീ മേഖലകളിലും കീൻ മാതൃകാപരമായ സേവനം ആണ് നൽകിവരുന്നത്. Rutgers യൂണിവേഴ്സിറ്റിയും ആയി ചേർന്ന് 2023 ൽ കീൻ നടത്തിയ ''എഞ്ചിനീയറിംഗ് പഠനം എന്തുകൊണ്ട് തിരഞ്ഞെടുക്കണം'' എന്ന സെമിനാറിൽ നിന്നും ലഭിച്ച പ്രതികരണത്തിന്റെ വെളിച്ചത്തിൽ തുടർന്നും കുട്ടികൾക്കും മാതാപിതാക്കൾക്കും പ്രയോജനപ്പെടുന്ന സെമിനാറുകൾ നടത്തുന്നതിനും തീരുമാനിച്ചു. കീനിന്റെ ഭാഗമാകുവാൻ താല്പര്യമുള്ള എല്ലാ കേരളാ എഞ്ചിനീയേസിനെയും കീൻ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു .
കൂടുതൽ വിവരങ്ങൾക്ക് :
സോജിമോൻ ജെയിംസ് 732-939-0909
ജേക്കബ് ജോസഫ് 973-747- 9591
ലിന്റോ മാത്യു 516-286 -4633
നീനാ സുധീർ 732 -789 -8262
ലിസി ഫിലിപ് 845 -642- 6206