കളഞ്ഞതെന്തോ തിര_
ഞ്ഞലയുന്നൊരു നായ
കളഞ്ഞതവന്‍റെ വീ_
ടവന്‍റെ പ്രിയര്‍, സ്നേഹം.
അവന് ചോറൂട്ടിയൊ_
രമ്മ പെങ്ങന്മാ,രൊപ്പം
കളിച്ചു നടന്നതാം
കൂട്ടുകാര്‍ സ്മരണകള്‍.
അവനെ നെഞ്ചിലേറ്റി
നടന്ന സൗഹാര്‍ദ്ദങ്ങള്‍
അവനില്‍ കുടിപാര്‍ത്ത
സ്നേഹത്തിന്‍ തുറപ്പുകള്‍.
മണ്ണടിയിലായുണ്ടാ_
മവരെന്നവനിലും
വന്യമാം ഘ്രാണാധിക്യം
നെഞ്ചകം മെതിക്കയായ്.
കുഴിച്ചു കുഴിച്ചെത്താ_
നവനുണ്ടാശ,യെന്നാല്‍
കുഴമണ്ണടിയിലാ,_
ണത്രയും ഭൗമഗര്‍വില്‍.
കുനിഞ്ഞ ശിരസ്സിലാ_
യമരുമാകാശത്തില്‍
നിറഞ്ഞ മഴ,യതി_
തീവ്രമാം കാറ്റും കോളും.
എങ്കിലുമവന്‍ ചൂണ്ടും
വഴിയില്‍ യന്ത്രക്കൈയാല്‍
മീണ്ടെടുക്കുവാനാമോ
നഷ്ടമാം കുടുംബത്തെ?
Mob.9496421481

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.