advertisement
Skip to content

കാലചക്രം

ഹർഷമെല്ലാം പൂക്കളുംപഴങ്ങളുമായ്വ ന്നെത്തിനോക്കും നേരം മേഘ ഗർജ്ജനമെന്നിൽ മഴ ചാർത്തുകൾഅണിയിച്ചീടുന്നു.

ജയശങ്കർ. വി

രചന: ജയശങ്കർ. വി

ഹരിതാഭമായ് വസന്ത
മെന്നിൽ പടർത്തിയ ഓർമ്മകളെല്ലാം
നീരാഴങ്ങളെ തേടിയ വേരുകളാകുന്നു
പല നാൾ കൊഴിഞ്ഞും ഇഴഞ്ഞു
മെന്നിൽ ഋതുക്കളായ് ചേക്കേറീടുന്നു.

അതിശയമായ് കണ്ണുകളെന്നിൽ
ചൂഴ്ത്തിയ മനുജർ  കോടാലി
തൻ മൂർച്ച കൂട്ടീടുമ്പോൾ
നിശബ്ദമായി രോദനമെന്നെ
വലം വയ്ക്കുന്നു.

ഹർഷമെല്ലാം പൂക്കളും
പഴങ്ങളുമായ്  വന്നെത്തി
നോക്കും നേരം മേഘ ഗർജ്ജന
മെന്നിൽ മഴ ചാർത്തുകൾ
അണിയിച്ചീടുന്നു.

വെയിൽ പരത്തും പകലുകളിൽ
ശാഖികളെല്ലാം തണൽ നിവർത്തീടുമ്പോൾ
തെല്ലു നിശ്വാസത്തോടെ
നിർവൃതി പൂകുകയാണെൻ ഉള്ളം.

ഒരു അപരാഹ്നമെന്നിൽ
മരണമായ്, മര ചീളുകളായ്
വരണ്ട ചുണ്ടുമായ്
മണ്ണിനെ ചുംബിച്ചീടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest