ഷാർജ : പ്രവാസി ബുക്സിൻറെ ആഭിമുഖ്യത്തിൽ , ഡിസംബർ 14 ന് ശനിയാഴ്ച വൈകുന്നേരം ആറ് മണി മുതൽ കഥായാനം : കഥ വഴിയിലൂടെ ഒരു യാത്ര പരിപാടി സംഘടിപ്പിക്കുന്നു . അജിത് കണ്ടല്ലൂരിൻറെ ഇസബെല്ലയും ഹുസ്ന റാഫിയുടെ വാർസ് ഓഫ് ദി റോസസും ആണ് കഥായാനത്തിൽ ചർച്ച ചെയ്യപ്പെടുന്ന പുസ്തകങ്ങൾ . ഷാർജ ഇന്ത്യൻ അസോസിയേഷൻ ട്രഷറർ ഷാജി ജോൺ ഉത്ഘാടനം ചെയ്യുന്ന പരിപാടിയിൽ ഇ കെ ദിനേശൻ , ദീപ ചിറയിൽ എന്നിവർ പുസ്തകവാതരണം നടത്തും .
ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ വെച്ച് നടക്കുന്ന പരിപാടിയിൽ വെള്ളിയോടൻ മോഡറേറ്ററായിരിക്കും . പ്രവീൺ പാലക്കീൽ , ഇസ്മായിൽ മേലടി , കെ ഗോപിനാഥ് , ലേഖ ജസ്റ്റിൻ , അജിത് വള്ളോലി , അനൂജ സനൂബ് , റസീന ഹൈദർ , ധന്യ അജിത്, രാകേഷ് വെങ്കിലാട് തുടങ്ങിയവർ പുസ്തകങ്ങളുടെ വായനാനുഭവം പങ്ക് വെക്കും . അജിത് കണ്ടല്ലൂർ , ഹുസ്ന റാഫി എന്നിവർ സദസ്സുമായി സംവദിക്കും .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.