കറുപ്പിന് ഇരുട്ടെന്നും മരണമെന്നും മാറ്റി വായിച്ചവര്‍ക്ക് വര്‍ണങ്ങള്‍ തേടി യാത്ര പോയവര്‍ എന്നും തന്തോന്നികളായിരുന്നു.
പിന്‍വിളികള്‍ക്കൊന്നും പഴയ പൂമുഖപടിയിലെ വഴിക്കണ്ണുകള്‍ കടം തരാനാവാത്തിടത്ത് , ഒരു സങ്കീര്‍ത്തനം പോലെ, സന്ധ്യക്ക് പെയ്ത ചാറ്റല്‍ മഴയിലലിഞ്ഞു, പറയാന്‍ കൊതിച്ചതൊക്കെയും ബാക്കിയാക്കി,
അവള്‍ ശൂന്യതയിലേക്ക് പടിയിറങ്ങി.
ആഗ്രഹങ്ങള്‍ അടക്കം ചെയ്ത ദേവാലയാങ്കണത്തില്‍ ഒരു വിലാപയാത്രക്കൊടുവിലെന്ന പോലെ അവള്‍ മുഖംകുനിച്ചിരുന്നു.
താലിയും മോതിരവും അടയാളപ്പെടുത്താത്ത പ്രണയകഥകളുടെ ജന്മം കാലിത്തൊഴുത്തു പോലെ പരിശുദ്ധമായിരിക്കുമെന്നു ഒരശരീരി..
എന്നില്‍ നിന്നെടുത്ത ഒരു നക്ഷത്രമെങ്കിലും നിങ്ങള്‍ തിരികെ തരിക..അത്യുന്നതങ്ങളില്‍ നിങ്ങളുടെ നാമം വാഴ്ത്തപെടട്ടെ.
അവളുടെ പ്രാര്‍ഥനകള്‍ വരും തലമുറക്കുള്ള സങ്കീര്‍ത്തനപട്ടികയില്‍ ഇടംപിടിച്ചിരുന്നു.
അവള്‍ ഒരു മാലാഖയായും...
Jenie Paul