തൃശൂര്‍: കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ഡോ. ആര്.എല്‍.വി രാമകൃഷ്ണനെതിരേ അധിക്ഷേപ പരാമർശവുമായി കലാമണ്ഡലം ജൂനിയർ സത്യഭാമ. രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടം കളിക്കാനുള്ള സൗന്ദര്യമില്ലെന്നും യുട്യൂബ് ചാനലിന് കൊടുത്ത അഭിമുഖത്തിൽ സത്യഭാമ പറഞ്ഞു.
മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാളെ കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറമാണ്. കാല് അകത്തി വെച്ച് കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം.
തന്റെ അഭിപ്രായത്തില്‍ ആണ്പിള്ളേര്ക്ക് മോഹിനിയാട്ടം ചേരുകയാണെങ്കില്‍ തന്നെ അവര്‍ക്ക് അതുപോലെ സൗന്ദര്യം വേണം. ഇവനെ കണ്ടാല്‍ ദൈവം പോലും, പെറ്റ തള്ള പോലും സഹിക്കില്ല എന്നായിരുന്നു കലാമണ്ഡലം സത്യഭാമയുടെ പരാമര്‍ശം.