അബുദാബി : കലാഭവൻ മണിയുടെ അമ്പത്തി നാലാം ജന്മദിനമായ 2025 ജനുവരി ഒന്നിന് അദ്ദേഹത്തിന്റെ ഓർമയ്ക്കായി കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കമ്മിറ്റി നടത്തുന്ന വിവിധ വിഭാഗങ്ങൾക്കുള്ള ആറാമത് കലാഭവൻ മണി മെമ്മോറിയൽ അവാർഡുകൾ പ്രഖ്യാപിച്ചു . മികച്ച ഗ്രന്ഥത്തിനുള്ള അവാർഡ് ലസിത സംഗീത് എഡിറ്റ് ചെയ്ത "അക്ബർ കക്കട്ടിൽ-ദേശഭാവനയുടെ കഥാകാരൻ" എന്ന പുസ്തകത്തിന് ലഭിച്ചു . മാർച്ചിൽ കൊച്ചിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കുമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു .കോഴിക്കോട് വടകര സ്വദേശിയായ ലസിത സംഗീത് ആനുകാലികങ്ങളിൽ കഥകളും ലേഖനങ്ങളും എഴുതാറുണ്ട് . 2007 മുതൽ അബുദാബിയിൽ പ്രവാസ ജീവിതം നയിക്കുന്ന ലസിത അധ്യാപികയായും ഹൈജീൻ മാനേജർ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മറ്റ് പുരസ്‌കാരങ്ങൾ താഴെ പറയുന്നവയാണ്. മീന ഗണേഷ്- മരണാനന്തര ബഹുമതി (ചലച്ചിത്ര, നാടകരംഗം ), എ .കെ പുതുശ്ശേരി (സാഹിത്യ , നാടക രംഗം ), ജോൺ സാമുവൽ (മാധ്യമ ,സാഹിത്യ രംഗം ), വിധുബാല (ചലച്ചിത്രരംഗം ), അൻസാർ കലാഭവൻ (മിമിക്രി ,ചലച്ചിത്ര രംഗം ) , എം .കെ സോമൻ (ചലച്ചിത്ര ,സാമൂഹ്യ-സേവന രംഗം ) , മരട് രഘുനാഥ് (സമഗ്ര സംഭാവന -നാടകരംഗം ) എന്നിവരെ സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ് നൽകി ആദരിക്കും .
മോഹൻലാൽ -മികച്ച നവാഗത സംവിധായകൻ ( ബറോസ് ) , വിജയരാഘവൻ- മികച്ച നടൻ (കിഷ്‌കിന്ധാകാണ്ഡം ) , ജ്യോതിർമയി -മികച്ച നടി (ബോഗെയ്ൻ വില്ല) ,ബ്ലെസ്സി -മികച്ച സംവിധായകൻ (ആടുജീവിതം ) , ക്രിസ്റ്റോ ടോമി-മികച്ച ചിത്രം (ഉള്ളൊഴുക്ക് ) , നസ്ലെൻ -ജനപ്രിയ നടൻ (പ്രേമലു ), നസ്രിയ -ജനപ്രിയനടി (സൂക്ഷ്‌മ ദർശിനി ) , കെ. ആർ ഗോകുൽ -പുതുമുഖനടൻ (ആടുജീവിതം ),ഷെക്കീർ അണ്ടിക്കൂട്ടിൽ ( ജീവകാരുണ്യ പ്രവർത്തനം), ശ്രീ. ഷാഫി മേനാത്ത് (യുവ വ്യവസായി ) തുടങ്ങി സമസ്ത മേഖലകളിൽ ഉള്ള പ്രതിഭകൾ അവാർഡിന് അർഹരായി .
കൊച്ചിയിൽ വെച്ച് നടന്ന പത്രസമ്മേളനത്തിൽ ഭാരവാഹികളായ എം കെ ഇസ്മായിൽ കൊട്ടാരപ്പാട്ട് , സി എസ് സുരേഷ് ചാലക്കുടി , നാഷിദ് നെയ്‌നാർ , രേഷ്മ ജോൺസൺ എന്നിവർ പങ്കെടുത്തു .
വാർത്ത: വെള്ളിയോടൻ