advertisement
Skip to content

കലാകൈരളി സാഹിത്യ പുരസ്‌കാരം സുദീപ് തെക്കേപ്പാട്ടിന്

സുദീപ് തെക്കേപ്പാട്ട്

കലാകൈരളി സാഹിത്യ പുരസ്‌കാരം സുദീപ് തെക്കേപ്പാട്ടിന്. സുദീപ് തെക്കേപ്പാട്ടിന്റെ ഭൂതത്താന്‍കുന്നിലെ ഇത്താപ്പി എന്ന ബാലസാഹിത്യ കൃതിക്കാണ് കലാകൈരളി കലാസാഹിത്യ വേദിയുടെ മികച്ച ബാലസാഹിത്യ കൃതിക്കുള്ള സംസ്ഥാനതല പുരസ്‌കാരം. 2023 സപ്തംബര്‍ 17ന് രാവിലെ 10 മണിക്ക് കോഴിക്കോട് ഹോട്ടല്‍ അളാകാപുരിയില്‍ നടക്കുന്ന ചടങ്ങില്‍ തിരക്കഥാകൃത്തും സാഹിത്യകാരനുമായ ശത്രുഘ്‌നന്‍ പുരസ്‌കാരം സമ്മാനിക്കും. കോഴിക്കോട് ചേവായൂര്‍ സ്വദേശിയാണ് മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ സുദീപ് തെക്കേപ്പാട്ട്.

പുസ്തകങ്ങളായി പുറത്തുവന്ന കോമ്പാച്ചി, ഇരിപ്പിടങ്ങള്‍ നഷ്ടമായവര്‍, രാജമല്ലികയില്‍ നിലാവു പെയ്യുകയാണ് എന്നീ ചെറുകഥാ സമാഹാരങ്ങളുടെയും കടിഞ്ഞാണില്ലാത്ത കുതിരകള്‍, ദേവമനോഹരി എന്നീ നോവലുകളുടെയും രചയിതാവാണ് സുദീപ് തെക്കേപ്പാട്ട്. നാഷനല്‍ യൂത്ത് പ്രമോഷന്‍ കൗണ്‍സിലിന്റെ അക്ഷരശ്രീ കഥാപുരസ്‌കാരം, ജെ.സി. ഡാനിയേല്‍ സാഹിത്യശ്രേഷ്ഠ അവാര്‍ഡ്, ദേവജ അവാര്‍ഡ്, വൈക്കം മുഹമ്മദ് ബഷീര്‍ സാഹിത്യ പുരസ്‌കാരം എന്നിവ സുദീപ് തെക്കേപ്പാട്ടിനെ തേടി എത്തിയിട്ടുണ്ട്.

സുദീപ് തെക്കേപ്പാട്ട്
9744117700
(വാട്‌സ് ആപ്)
sahithyapublications@gmail.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest