advertisement
Skip to content

കെ. സി. വർഗീസ് 94 ഡാളസ് കുമ്പനാട്

ഡാളസ്: കോയിപ്പുറം മട്ടക്കൽ കുടുംബാംഗവും റിട്ടയേർഡ് തഹസീൽദാരുമായിരുന്ന കെ. സി. വര്ഗീസ് (94 വയസ്സ്) കുമ്പനാട്ടുള്ള സ്വവസതിയിൽ നിര്യാതനായി. ഭാര്യ പരേതയായ മറിയാമ്മ വര്ഗീസ് നെല്ലിക്കൽ അരിപ്പിനെത്തു കുടുംബാംഗമാണ്.

പരേതൻ മുപ്പത്തിയഞ്ചു വർഷത്തിൽ പരം റെവന്യൂ വകുപ്പിൽ സേവനം അനുഷ്ടിച്ചതോടൊപ്പം സാമൂഹ്യരംഗത്തു കർമ്മ നിരതനായിരുന്നു. കേരളാ കോൺഗ്രസ് (എം.) എൻ. ജി. ഓ. ചെങ്ങന്നൂർ താലൂക്ക് പ്രെസിഡന്റും സ്റ്റേറ്റ് കമ്മിറ്റി അംഗവുമായിരുന്നു. കേരളാ സ്റ്റേറ്റ് പെൻഷനേഴ്‌സ് അസോസിയേഷൻ സെക്രട്ടറി, മാർത്തോമ്മാ സഭ മണ്ഡലം അംഗം, കൂർത്തമല മാർത്തോമാ ഇടവക സെക്രട്ടറി, കോയിപ്പുറം മട്ടക്കൽ കുടുംബയോഗം സെക്രട്ടറി, രക്ഷാധികാരി, കോയിപ്പുറം സർവീസ് സഹകരണ സംഘം അംഗം, എന്നീ നിലകളിൽ പ്രവർത്തിച്ചു.

മക്കൾ: തങ്കച്ചൻ, മോനച്ചൻ (വര്ഗീസ്), ബാബു, ഷേർലി, റെജി, ഷാജി. മരുമക്കൾ: കുഞ്ഞുമോൾ, ഷീല, സുബി, ജോയിക്കുട്ടി, ബിന്ദു, ഷൈനി. (ഏവരും ഡാലസിൽ സ്ഥിര താമസക്കാരാണ്.) മോനച്ചൻ ഡാളസിലെ സാമൂഹിക സാംസ്‌കാരിക രംഗത്ത് പ്രവാസി കേരളാ കോൺഗ്രസ് നോർത്ത് അമേരിക്കയുടെ ചാപ്റ്റർ പ്രസിഡന്റും ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ കോർഡിനേറ്ററും ആയി പ്രവർത്തിക്കുന്നു.

പ്രവാസി കേരളാ കോൺഗ്രസ് നോർത്ത് അമേരിക്ക കോഓർഡിനേറ്റർ മാത്തുക്കുട്ടി ആലുംപറമ്പിൽ, ഗ്ലോബൽ ഇന്ത്യൻ കൌൺസിൽ പേസിഡന്റ് പി. സി. മാത്യു, ജനറൽ സെക്രട്ടറി സുധിർ നമ്പിയാർ, വൈസ് പ്രസിഡന്റ് പ്രൊഫ. ജോയ് പല്ലാട്ടുമഠം, ജോൺസി വര്ഗീസ്, ബാബു പടവത്തിൽ, മുതലായവർ അനുശോചന സന്ദേശങ്ങൾ അയച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുവാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന വാട്ട്സ് ആപ്പ് നമ്പറിൽ വിളിക്കുന്നവുന്നതാണ്: തങ്കച്ചൻ +1 214 893 4030 മോനച്ചൻ: +1 469 236 6084 റെജി: 214 534 0863

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest