advertisement
Skip to content

ജോജി തോമസ് വണ്ടമ്മാക്കിൽ, ദി ഡയറക്ടറേറ്റ് ഓഫ് ക്നാനായ കാതോലിക്സ് ഇൻ കാനഡയുടെ ചെയർമാൻ

ലണ്ടൻ സേക്രഡ് ഹാർട്ട് ഇടവകാംഗമായ ജോജി തോമസ് വണ്ടമ്മാക്കിൽ, ദി ഡയറക്ടറേറ്റ് ഓഫ് ക്നാനായ കാതോലിക്സ് ഇൻ കാനഡയുടെ പുതിയ ചെയർമാനായി ചാപ്ലയിൻ ഫാദർ പത്രോസ് ചമ്പക്കരയാൽ നിയമിതനായി . ഇരുപത്തിയേഴു വർഷത്തോളമായി കാനഡയിൽ താമസമാക്കിയിരിക്കുന്ന ശ്രീ ജോജി , ലണ്ടൻ സെൻറ് മേരീസ് സീറോ മലബാർ മിഷൻെ തുടക്കക്കാരിലൊരാളായിരുന്നുകൊണ്ടു , പള്ളി വാങ്ങുന്നതിൽ മുൻകൈയെടുക്കുകയും മൂന്നുതവണ കൈക്കാരനായിരിക്കുകയും ചെയ്തിട്ടുണ്ട് .

കാനഡയിലെ പ്രഥമ ക്നാനായ കാതോലിക്കാ ദേവാലയമായ സേക്രഡ് ഹാർട്ട് പള്ളിയുടെ ബിൽഡിംഗ് കമ്മിറ്റി ചെയർമാനായിരുന്നു ശ്രീ ജോജി . അതോടൊപ്പം KCAC , ലോമ തുടങ്ങിയ സംഘടനകളുടെയെല്ലാം എക്സിക്യൂട്ടീവ് ബോർഡ്‌ അംഗമായിരുന്നുകൊണ്ടു നേതൃത്വപാടവം തെളിയിച്ചിട്ടുള്ള ശ്രീ ജോജി ഫൊക്കാനയുടെ ട്രസ്‌റ്റീ ബോർഡ് അംഗമാണ് . കാനഡയിലെ പ്രഥമ ക്നാനായ സംഗമത്തിൻ്റെ ചെയർമാനായിരുന്നുകൊണ്ടു മൂന്നുദിവസം നീണ്ടുനിന്ന പ്രോഗ്രാം വിജയകരമായി തീർക്കുവാൻ അദ്ദേഹം മുൻകൈയെടുത്തു .രണ്ടുവർഷമായി ഡയറക്ടറേറ്റ് ഓഫ് ക്നാനായ കാതോലിക്സ് ഇൻ കാനഡയുടെ ഡയറക്ടർ ബോർഡ് അംഗമായിരുന്നു ശ്രീ ജോജി തോമസ് .നല്ല ഒരു സാമൂഹ്യപ്രവർത്തകനും അതോടൊപ്പം തന്നെ അറിയപ്പെടുന്ന ഒരു ബിസിനസ്സുകാരനുമാണ് ശ്രീ ജോജി .പാലാ സ്വദേശിയായ ഇദ്ദേഹം ചെറുകര പള്ളി ഇടവക വണ്ടമ്മാക്കിൽ വി .യു .തോമസിൻറെയും , മേരി തോമസിൻറെയും പുത്രനാണ് ജോജിയുടെ ഭാര്യ രേഖ .മക്കൾ ജെർമി , ജോനഥൻ , ജേഡൻ .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest