ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് അസംബ്ലി 90-ാം ഡിസ്ട്രിക്ടിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ജോണ്‍ ഐസക്കിന്റെ ധനശേഹരണാർദ്ധം ഏഷ്യൻ അമേരിക്കൻ റിപ്പബ്ലിക്കൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രീൻബർഗിലെ റോയൽ പാലസിൽ വെച്ച് നടത്തിയ ഫണ്ട് റേസിങ് മീറ്റിങ് വൻപിച്ച വിജയമായി. അമേരിക്കകാരോടൊപ്പം ധാരളം മലയാളീ നേതാക്കളും പങ്കെടുത്തു ജോൺ ഐസക്കിന്റെ വിജയത്തിന് വേണ്ടി പ്രവർത്തിക്കാൻ തീരുമാനിച്ചു .
സെന്റ് തോമസ് യോങ്കേഴ്‌സ് ചർച്ചിന്റെ വികാരിയും പ്രസിഡന്റുമായ റെവ . ചെറിയാൻ നീലാങ്കൽലിന്റെ ( ജോൺ ഐസക്കിന്റെ ചർച്ചിലെ വികാരിയും കുടുംബ സുഹൃത്തുമാണ് ) പ്രാർത്ഥനയോട് ആണ് മീറ്റിങ് ആരംഭിച്ചത് .
ഏഷ്യൻ അമേരിക്കൻ റിപ്പബ്ലിക്കൻ കമ്മിറ്റി ചെയർമാൻ ഹാരിസിങ് ഏവർക്കും സ്വാഗതം രേഖപ്പെടുത്തി, ബോബി ആൻ കോക്സ് (NY സിവിൽ റൈറ്റ് അറ്റോർണി) കീനോട്ട് സ്പീക്കർ ആയിരുന്നു ,ആൽബർട്ടോ വിലാറ്റ് (സെക്രട്ടറി യോങ്കേഴ്‌സ് GOP),ഡഗ്ഗ് കോളറ്റി (Doug Colety, Westchester Gop-Chairman) , പ്രസീള പരമേശ്വരൻ (ഫൗണ്ടിങ് ചെയർ , ഏഷ്യൻ അമേരിക്കൻ റിപ്പബ്ലിക്കന്‍ കമ്മിറ്റി) ,തോമസ് കോശി (ഹ്യൂമൺ റൈറ്സ് കമ്മീഷണർ ) എന്നിവരും ആശംസകൾ അറിയിച്ചു സംസാരിച്ചു . മറ്റ് സ്ഥനങ്ങളിലേക്കു മത്സരിക്കുന്ന റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥികൾ ആയ മറിയം ഫ്ലിസ്സർ (U S Congress )റിച്ചാർഡ് പാസ്റ്റിൽഹ ( West. County Judge),എന്നിവരും യോങ്കേഴ്‌സ് സിറ്റി കൗൺസിൽ മെംബേർ ആയ ആന്റണി മേരാന്റ്, യോങ്കേഴ്‌സ് സിറ്റി മൈനോരിറ്റി ലീഡർ മൈക്ക് ബ്രീൻ തുടങ്ങിയവരും പങ്കെടുത്തു ആശംസകൾ അറിയിച്ചു. ജോൺ ഐസക്കിനെ ഇലക്ഷനിൽ ഏറ്റവും കൂടുതൽ സഹായിക്കുന്ന യുവ റിപ്പബ്ലിക്കൻ പാർട്ടി പ്രവർത്തകരുടെ സാനിധ്യം പ്രേത്യകം ശ്രദ്ധിക്കപ്പെട്ടു.
ജോണ്‍ ഐസക്ക് തന്റെ പ്രസംഗത്തിൽ യോങ്കേസിന്റെ പുരോഗതിക്കു വേണ്ടി പ്രവർത്തിക്കുമെന്ന് ഉറപ്പുനൽകി. ന്യൂ യോർക്ക് സ്റ്റേറ്റ് ക്രിമിനൽസിനെയും നിയമലംഘകാരെ സംരക്ഷിക്കുന്ന നയമാണ് നടപ്പാക്കി വരുന്നത് , അതുപോലെ ആൽബനി നടപ്പാക്കുന്ന one-party rule, bail reform laws തുടങ്ങി നിരവധി കാര്യങ്ങളിൽ അദ്ദേഹത്തിന്റെ എതിർപ്പ് പ്രകടിപ്പിക്കുകയും ന്യൂ യോർക്കിനെ ഏറ്റവും സേഫ് ആയ സ്റ്റേറ്റ് ആക്കി മാറ്റുന്നതിന് ആവിശ്യമായ ലോ എൻഫോസ്മെന്റ് ശക്തി പെടുത്തുന്നതും , കുട്ടികളുടെ വിദ്യാഭ്യാസത്തിനു മുൻഗണന നൽകുന്നതും (പ്രേത്യകിച്ചു യോങ്കേഴ്‌സ് സ്കൂൾ ഡിസ്ട്രിക്ട് )തുടങ്ങി നിരവധി കാര്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം എടുത്തു പറഞ്ഞു.
ന്യൂ യോർക്കിലെ സിവിൽ റൈറ്റ് അറ്റോർണി ബോബി ആൻ കോക്സിന്റെ പ്രസംഗം എവരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്നതായിരുന്നു . ന്യൂ യോർക്ക് സ്റ്റേറ്റ് സിവിൽ റൈറ്റ്സിൽ ന്യൂ യോർക്ക് ഗവർണർക്ക് എതിരെ കേസിൽ വിജയിച്ചിട്ടുള്ള അവരുടെ പ്രസംഗം ക്യാമ്പയിൻ ലോഞ്ചിന്റെ അന്തസത്ത ഉയർത്തുന്ന ഒന്നായിരുന്നു .
മലയാളീ സമൂഹത്തിൽ നിന്നും നിരവധി നേതാക്കൾ ഈ മീറ്റിങ്ങിൽ പങ്കെടുത്തു. വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷൻ , യോങ്കേഴ്‌സ് മലയാളീ അസോസിയേഷനേൻ , ഫൊക്കാന , ഫോമാ , ഹഡ്‌സൺ വാലി മലയാളീ അസോസിയേഷൻ , ഏഷ്യൻ അമേരിക്കൻ റിപ്പബ്ലിക്കൻ കമ്മിറ്റി തുടങ്ങിയ സംഘടനകളിൽ നിന്നും നിരവധി നേതാക്കളും പങ്കെടുത്ത മീറ്റിംഗ് ഇന്ത്യൻ സമൂഹം രാഷ്ട്രീയ മില്ലാതെ ജോണ്‍ ഐസക്കിനെ പിന്തുണക്കുന്ന കാഴ്ചയാണ് കണ്ടത് .
2022 ൽ ഇ സീറ്റിൽ മത്സരിച്ചു വിജയിച്ച വ്യക്തിയുടെ പൂരിപക്ഷം ഏകദേശം ആയിരത്തി എഴുനൂറ് വോട്ടുകൾ മാത്രമാണ് , വളരെ അധികം ഇന്ത്യക്കാർ വസിക്കുന്ന യോങ്കേഴ്‌സ് പ്രേദേശത്തെ നമ്മുടെ വോട്ടുകൾ എല്ലാം നേടുകയാണെങ്കിൽ ജോണ്‍ ഐസക്കിന്റെ വിജയം സുനിശ്ചിതമാണ് എന്നാണ് ഏവരും വിശ്വസിക്കുന്നത്.
നവംബര്‍ 5-നാണ് ഇലക്ഷന്‍. മലയാളിക്ക് ലഭിക്കുന്ന വലിയൊരു അംഗീകാരമാണിത് . ഇന്ത്യക്കാർ ധാരാളമായി താമസിക്കുന്ന യോങ്കേഴ്‌സിൽ നാം ഒരുമിച്ചു വർക്ക് ചെയ്താൽ ജോണ്‍ ഐസക്കിന്റെ വിജയം ഉറപ്പാണ് എന്ന് ഏവരും വിശ്വസിക്കുന്നു. ഇലക്ഷന് സാമ്പത്തികവും ഒരു പ്രധാന ഘടകം ആണ്. നമ്മളിൽ കഴിയുന്നത് സാമ്പത്തികമായും സഹായിച്ചാൽ അദ്ദേഹത്തിന് നല്ല ഒരു മാർജിനിൽ ജയിച്ചു വരം എന്നാണ് ഏവരും കണക്കാക്കുന്നത്. 90-ാം ഡിസ്ട്രിക്ടിലെ ആളുകൾ 5 ഡോളർ മുതൽ 250 വരെയുള്ള ഡൊനേഷന് ന്യൂ യോർക്ക് സ്റ്റേറ്റ് പബ്ലിക് ക്യാമ്പയിൻ പ്രോഗ്രാം പത്തു മടങ്ങു ക്യാമ്പയിൻ ഫണ്ടിലേക്ക് ഡോണറ്റ് ചെയ്യുന്നതാണ് . ചെറിയ തുകയാണെകിലും ഈ ഡിസ്ട്രിക്ടിലെ ആളുകൾ ഡോണെറ്റ് ചെയ്യുകയാണെങ്കിൽ അത് ക്യാമ്പയിന് വലിയ സഹായമായിരിക്കും.
അമേരിക്കയുടെ രാഷ്ട്രീയ രംഗത്ത് ഇന്ത്യക്കാർ ചരിത്രംതിരുത്തി മുന്നേറുബോൾ, നമുക്ക് ജോണ്‍ ഐസക്കിന്റെ പിന്നിൽ അണിനിരന്ന് അദ്ദേഹത്തിന് വേണ്ടി പ്രവർത്തിക്കാം. നമ്മുടെ ഏവരുടെയും സപ്പോർട്ട് ഉണ്ട് എങ്കിൽ ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് അസംബ്ലി 90-ാം ഡിസ്ട്രിക്ടിൽ അദ്ദേഹം അനായാസം വിജയിക്കും. അതിന് വേണ്ടി നമുക്ക് ഒരുമിക്കാം.










