നരകമൊരു
നുണയാണെന്ന്
നിനക്കും
സ്വര്‍ഗമൊരു
മിഥ്യയാണെന്ന്
എനിക്കും
അറിയാമെന്നിരിക്കെ
എന്തിനായി നമ്മളൊരു
പ്രവചനഘോഷയാത്രക്ക്
വരവേല്പ് നല്‍കണം..
നിന്‍റെ നാവും
എന്‍റെ പ്രവര്‍ത്തിയും
ദൈവത്തെ
അടയാളപ്പെടുത്താതിരിക്കെ
ആദിയും ഏദനും
മുന്തിരി ചാറൊഴുകുന്ന
പൂന്തേന്‍ പുഴകളും
ആരാരോടാണ്
ഏതു ദൈവത്തോടാണ്
സാക്ഷ്യം പറയുക..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.