കവിയും ചലച്ചിത്ര സംവിധായകനുമായ രാപ്രസാദ് എഴുതിയ എഴുപതോളം കവിതകൾ അടങ്ങിയ 'ജീവി' എന്ന പുസ്തകം, കേരള സാഹിത്യ അക്കാദമി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ കവി, പി.രാമൻ പ്രകാശനം ചെയ്തു.
ബലിച്ചോരയും, ഇലയുടെ ചാറും ചേർന്ന കവിതകളെന്ന് രാമൻ, കവിതകളെ വിശേഷിപ്പിച്ചു. പ്രമുഖ കഥാകൃത്ത് ജോർജ് ജോസഫ്. കെ പുസ്തകത്തിൻ്റെ ആദ്യപ്രതി ഏറ്റുവാങ്ങി.
ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനൻ മുഖ്യാതിഥിയായിരുന്നു. ഇരുപത്തിയഞ്ച് വർഷങ്ങൾക്കു ശേഷമാണ് രാപ്രസാദിന്റെ ഒരു ഒരു കവിതാ സമാഹാരം പുറത്ത് ഇറങ്ങുന്നത്. മലയാളത്തിലെ ശ്രദ്ധേയമായ കവിതകളടങ്ങിയ ഈ പുസ്തകം പസിദ്ധീകരിച്ചിരിക്കുന്നത് ഫാബിയൻ ബുക്സ് ആണ്. ജൂൺ 23-ന് നടന്ന ചടങ്ങിൽ പി.എൻ. ഗോപീകൃഷ്ണൻ, കുഴൂർ വിൽസൺ, നസീർ കടിക്കാട്, സലിം ചേനം, രതീഷ് കൃഷ്ണ, എമ്മാനുവൽ മെറ്റിൽസ്, രാജീവ് ചുണ്ടമ്പറ്റ, പീറ്റർ പാറക്കൽ, ശ്രീരേഖ പവനൻ, വിനോജ്, അജയകുമാർഭാസ്കരൻ. തുടങ്ങി സാഹിത്യ,നാടക,ചലച്ചിത്ര രംഗത്തെ പ്രമുഖർ സന്നിഹിതരായി.