ചിക്കാഗോ: ഒഹയർ എയർപോർട്ടിലെ ചീഫ് കസ്റ്റംസ് ആൻഡ് ബോർഡർ പട്രോൾ ഓഫിസർ ഐസക്ക് തോമസ്, 54, അന്തരിച്ചു. മല്ലപ്പള്ളി, ആനിക്കാട്ട്, വടക്കേടത്ത് പരേതനായ ഐസക്ക് വി. തോമസിൻ്റയും എലിസബത്ത് തോമസിന്റെയും പുത്രനാണ്.
ഭാര്യ: ആൻ ജേക്കബ്
മക്കൾ: ജയ്സൺ തോമസ്, ജോയൽ തോമസ്.
സഹോദരിമാർ: ബീന കുര്യൻ ( ബാൾട്ടിമോർ), ബിനിത കുന്നേൽ (ഓക്കലഹോമ).
ഇല്ലിനോയ് ബെൽവുഡ് സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകയിലെ അംഗമായിരുന്നു. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ പിന്നീട് നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.