advertisement
Skip to content

തൊഴില്‍ പദ്ധതിയുമായി ഇറാം സ്‌കില്‍സ്

കുന്നംകുളം അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇറാം സ്‌കില്‍സ് അക്കാദമിയുടെ നൈപുണ്യ വികസന കേന്ദ്രം കുന്നംകുളം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര വൈസ് പ്രസിഡന്റ് പവന്‍ കുമാര്‍, ഇറാം ഗ്രൂപ് ചെയര്‍മാന്‍ ഡോ സിദ്ധീക്ക് അഹമ്മദ് തുടങ്ങിയവര്‍ സമീപം.

കുന്നംകുളം : ഇറാം സ്‌കില്‍സ് അക്കാദമി, പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുമായി ചേര്‍ന്ന് രണ്ടു വര്‍ഷത്തിനകം കേരളത്തില്‍ മുന്നൂറിലധികം പേര്‍ക്കു തൊഴില്‍ നല്‍കും. മഹീന്ദ്രയുടെ കേരളത്തിലെ വാഹന വര്‍ക്ക്‌ഷോപ്പുകളിലാണ് ഐടിഐ, പോളിടെക്നിക്, വിഎച്ച്എസ് സി യോഗ്യതയുള്ളവര്‍ക്ക് ജോലി നല്‍കുക. ഇതിന്റെ ഭാഗമായുള്ള നൈപുണ്യ വികസന കേന്ദ്രം കുന്നംകുളത്ത് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര വൈസ് പ്രസിഡന്റ് പവന്‍ കുമാറും കുന്നംകുളം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഇറാം ഗ്രൂപ് ചെയര്‍മാന്‍ ഡോ സിദ്ധീക്ക് അഹമ്മദ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ടെക്‌നിക്കല്‍ ഹെഡ് കെ രവി, സോണല്‍ കസ്റ്റമര്‍ കെയര്‍ ഹെഡ് പ്രത്യുഷ് ബോസ്, ഇറാം ടെക്‌നോളജീസ് ജിഎം ഓസ്റ്റിന്‍ വാളൂര്‍, അസാപ് സ്‌കില്‍ പാര്‍ക്ക് ഹെഡ് റിട്ട ലഫ്റ്റനന്റ് കമാന്‍ഡര്‍ ഇവി സജിത്ത് കുമാര്‍ എന്നിവരും പങ്കെടുത്തു.

കുന്നംകുളം അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലാണ് നൈപുണ്യ വികസനകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഒരു മാസത്തെ പഠനവും തുടര്‍ന്ന് മഹീന്ദ്രയുടെ സര്‍വീസ് കേന്ദ്രങ്ങളിലെ 15 ദിവസത്തെ പരിശീലനവും നല്‍കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കേരളത്തിലെ വിവിധ സര്‍വ്വീസ് സെന്ററുകളില്‍ തൊഴില്‍ നല്‍കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest