പി പി ചെറിയാൻ
ഗാർലാൻഡ് (ഡാളസ് ):. ഡാലസ് കേരള അസോസിയേഷൻ സംഘടിപ്പിച്ച ലോകവനിതാ ദിനാഘോഷം നൂതന പരിപാടികൾ ,,പുതുമയാർന്ന അവതരണരീതികൾ എന്നിവ കൊണ്ട് ആകർഷകമായി. ഡാളസ് കേരള അസോസിയേഷൻ ചരിത്രത്തിൽ ആസ്വാദകരുടെ സാന്നിധ്യം കൊണ്ടും അവതരണ പുതുമ കൊണ്ടും തികച്ചും വ്യത്യസ്ത പുലർത്തുന്നതായിരുന്നു ലോകവനിതാ ദിനാഘോഷം.

.മാർച്ച് 8 വെള്ളിയാഴ്ച വൈകീട്ട് പ്രാർത്ഥനയോടെ യോഗ നടപടികൾ ആരംഭിച്ചു അസോസിയേഷൻ ആര്ട്ട് ഡയറക്ടർ ജെയ്സി ജോർജ് സ്വാഗതമാശംസിച്ചു. അസോസിയേഷൻ പ്രസിഡൻ്റ് ശ്രീ.പ്രദീപ് നാഗനൂലിൽ ഉദ്ഘാടന പ്രസംഗം നടത്തി.ജാൻസി റാണി , മാർഗ്രെറ്റ് താച്ചർ , ഇന്ദിര ഗാന്ധി തുടങ്ങിയ വനിതകൾ ലോക ചരിത്രത്തിൽ തങ്ക ലിപികളിൽ എഴുതിച്ചേർത്ത ധീരതയുടെ പര്യായങ്ങൾ ആയിരുന്നുവെന്നു അവരിൽ നിന്നും ആവേശം ഉൾക്കൊണ്ട് പ്രവർത്തനനിരതരാകുവാൻ സ്ത്രീകൾ മുനോട്ടു വരണമെന്ന് പ്രസിഡന്റ് അഭ്യർത്ഥിച്ചു.ഇന്ത്യ പ്രധാന മന്ത്രി പദം ഏറ്റെടുക്കണമെന്നു രണ്ടു തവണ ആവശ്യപ്പെട്ടിട്ടും ഏറ്റെടുക്കാതെ രാജ്യത്തിന് വേണ്ടി സ്വയം സമർപ്പിച്ച വനിതയാണ് സോണിഗാന്ധിയെന്നും , അവരുടെ മാതൃക എല്ലാ വനിതകൾക്കും അനുകരണനീയമാണെന്നും നാഗനൂലിൽ പറഞ്ഞു. ലോകവനിതാ വനിതാ ദിനത്തിൽ എല്ലാ സ ഹോദരിമാർക്കും അമ്മമാർക്കും ആശംസകൾ അറിയിച്ചു അദ്ദേഹം തന്റെ പ്രസംഗം ഉപസംഹരിച്ചു








വനിതാദിന കവിതാ ശ്രീമതി ഉഷാ നായർ ആലപിച്ചു സ്ത്രീശാക്തീകരണം എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. റീന തോമസ് മുഖ്യ പ്രഭാക്ഷണവും . സ്ത്രീകളുടെ ആരോഗ്യവും ക്ഷേമവും എന്ന വിഷയത്തെ കുറിച്ച് ശ്രീമതി ലിഫി ചെറിയാനും പ്രഭാഷണം നടത്തി

ഡാളസ് ഫോർത്തവർത്തു മെട്രോപ്ലെക്സിൽ നിന്നും കോരിച്ചൊരിയുന്ന മഴയെപോലും അവഗണിച്ചു എത്തിച്ചേർന്ന നാൽപ്പതിൽ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ലേഡീസ് അണിനിരന്ന ഫാഷൻ ഷോ:ഹാളിൽ തിങ്ങി നിറഞ്ഞ കാണികളുടെ മനം കവർന്നു. അസോസിയേഷൻ സെക്രട്ടറി മൻജിത് കൈനിക്കര നന്ദി പറഞ്ഞു. അസോസിയേഷൻ ജനറൽ സെക്രട്ടറി മൻജിത് കൈനിക്കര നന്ദി പറഞ്ഞു.സംഘടനയുടെ ആദ്യലോകവനിതാ ദിനാഘോഷാ പരിപാടി ഇ ത്രയും വിജയകരമാകുന്നതിനു ആത്മാർത്ഥമായി പ്രവർത്തിച്ച അസോസിയേഷൻ ഭാരവാഹികൾ പ്രത്യകം അഭിനന്ദനം അർഹിക്കുന്നുവെന്നു മൻജിത് പറഞ്ഞു . തുടർന്നു എല്ലാവര്ക്കും അസോസിയേഷൻ ഭാരവാഹികൾ തയാറാക്കിയ വിഭവ സമ്രദ്ധമായ ഡിന്നറും ആസ്വദിച്ചാണ് അംഗങ്ങൾ യാത്രയായത്.
മുൻ പ്രസിഡന്റ് ബോബെൻ കൊടുവത്തു , ഇന്ത്യൻ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്റർ പ്രസിഡന്റ് ഷിജു എബ്രഹാം,ഡിറക്ടര്മാരായ സിജു വി ജോർജ്, രാജൻ ഐസക്,പീറ്റർ നെറ്റോ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
