ന്യൂയോർക്ക്: പലസ്തീൻ അനുകൂല പ്രക്ഷോഭങ്ങൾക്ക് കാമ്പസിൽ പ്രകടനം നടത്തിയതിന് രണ്ട് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യുകയും പ്രിൻസ്റ്റൺ സർവകലാശാലയിൽ നിന്ന് വിലക്കുകയും ചെയ്തു. ഇന്ത്യൻ വംശജയായ വിദ്യാർത്ഥി അചിന്ത്യ ശിവലിംഗനെ സർവകലാശാലയിൽ നിന്ന് പുറത്താക്കിയതായും അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്നും സർവകലാശാല വക്താവ് അറിയിച്ചു. അചിന്ത്യ വളർന്നത് കൊളംബസിലാണ്, പക്ഷേ ജനിച്ചത് കോയമ്പത്തൂരിലാണ്.
വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെ, മക്കോഷ് കോർട്ട് യാർഡിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള ഫലസ്തീൻ അനുകൂല ക്യാമ്പ്സൈറ്റിനായി പ്രകടനക്കാർ ടെൻറ്റുകൾ സ്ഥാപിച്ചു. യൂണിവേഴ്സിറ്റി അധികൃതരുടെ മുന്നറിയിപ്പിനെ തുടർന്ന് രണ്ട് പ്രിൻസ്റ്റൺ വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തു, ശേഷിക്കുന്ന പ്രകടനക്കാർ ക്യാമ്പിംഗ് ഉപകരണങ്ങൾ പിൻവലിക്കുകയും കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തുവെന്ന് പ്രിൻസ്റ്റൺ അലുമ്‌നി വീക്ക്‌ലിയുടെ റിപ്പോർട്ടിൽ പറയുന്നു.