ടെക്സാസ് : ഇന്ത്യൻ വംശജരായ കുടുംബത്തിലെ മൂന്ന് അംഗങ്ങൾ - അരവിന്ദ് മണി (45), ഭാര്യ പ്രദീപ അരവിന്ദ് (40), അവരുടെ മകൻ ആൻഡ്രിൽ അരവിന്ദ് (17) എന്നിവർ ടെക്സാസിൽ കാർ അപകടത്തിൽ മരിച്ചു. അവർ യാത്ര ചെയ്തിരുന്ന 2004 മോഡൽ കാഡിലാക്ക് കാറിൻറെ പിന്നിലെ ടയർ പൊട്ടിത്തെറിച്ച് നിയന്ത്രണം നഷ്ടപ്പെടുകയും എതിരെ വരുന്ന ട്രാഫിക്കിലേക്ക് നീങ്ങുകയും ചെയ്തപ്പോഴാണ് കാർ അപകടത്തിൽപ്പെട്ടത്.
ടെക്സാസ് UTD - ലേക്കുള്ള ആൻഡ്രിലിൻ്റെ പ്രവേശനം ഈയിടെ ആഘോഷിച്ച അരവിന്ദ്, പ്രദീപ ദമ്പതികൾ ഓസ്റ്റിൻ ഇന്ത്യൻ സമൂഹത്തിൻ്റെ അവിഭാജ്യ ഘടകമായിരുന്നു. പതിനേഴുകാരിയായ അഡ്രിൽ സർവകലാശാലയിൽ കമ്പ്യൂട്ടർ സയൻസ് പഠിക്കാനൊരുങ്ങുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.