സാൻ അൻ്റോണിയോ:ഇന്ത്യ പ്രസ് ക്ലബ് ഓഫ് സാൻ അൻ്റോണിയോ 2024-2026 ഭാരവാഹികളായി പ്രസിഡന്റ് ജെറിൻ കുര്യൻ പടപ്പൻമാക്കിൽ ,സെക്രട്ടറി ഷിൻ്റോ തോമസ് വള്ളിയോടത് , ട്രഷറർ ബിനു ജോർജ്ജ് പാമ്പക്കൽ വൈസ് പ്രസിഡന്റ് മനോജ് മാത്യു മാന്തുരുത്തിൽ എന്നിവരെ തിരഞ്ഞെടുത്തു.
മാധ്യമ രംഗത്ത് സ്തുത്യർഹ സേവനം അനുഷ്ഠിക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് സാൻ അൻ്റോണിയോയുടെ കോർഡിനേറ്റർ ജെറിൻ കുര്യൻ പടപ്പൻമാക്കിലിന്റെ അധ്യക്ഷതയിൽ ജൂൺ17 ഞായറാഴ്ച വൈകുന്നേരം സൂം പ്ലാറ്റ്‌ഫോമിൽ ചേർന്ന സാൻ അൻ്റോണിയോയിലെ മാധ്യമ പ്രവർത്തകരുടെ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
ടെക്സാസിലെ സാൻ അൻ്റോണിയോയിൽ താമസിക്കുന്ന വൈസ് പ്രസിഡന്റ്കുര്യൻ പടപ്പൻമാക്കിൽ, 15-ാമത് കെസിസിഎൻഎ കൺവെൻഷൻ ചെയർമാനായും, സാൻ അൻ്റോണിയോ സ്പൈക്കേഴ്സ് വോളിബോൾ ടീമിൻ്റെയും സാൻ അൻ്റോണിയോ ബീറ്റ്സ് ചെണ്ട ടീമിൻ്റെയും ക്യാപ്റ്റനായും പ്രവർത്തിക്കുന്നു.സാൻ അൻ്റോണിയോയിലെ മെഡിക്കൽ ജീവനക്കാരനായ വൈസ് പ്രസിഡന്റ് മാധ്യമങ്ങളിൽ ആനുകാലിക വിഷയങ്ങളെ അപഗ്രഥിക്കുന്നതിനും സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യവുമാണ്
ശ്രീ ഷിൻ്റോ തോമസ് വള്ളിയോടത്ത് സാൻ അൻ്റോണിയോ ഇന്ത്യൻ കമ്മ്യൂണിറ്റിയിൽ വളരെക്കാലമായി സജീവമായി ഇടപെടുന്ന ദീർഘവീക്ഷണമുള്ള ഒരു നേതാവാണ്. ശ്രീ ഷിൻ്റോ. സാൻ അൻ്റോണിയോ യുണൈറ്റഡ് മലയാളി അസോസിയേഷൻ, സാൻ അൻ്റോണിയോ ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ, ആരതി സ്കൂൾ ഓഫ് ഇന്ത്യൻ ഡാൻസ് ഡയറക്ടർ ബോർഡ് എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു.ഷിൻ്റോ കഴിഞ്ഞ 10 വർഷമായി പ്രാദേശിക വിവർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനും മുൻപന്തിയിൽ തന്നെയുണ്ട്.
ശ്രീ ബിനു ജോർജ്ജ് പാമ്പക്കൽ പ്രാദേശിക ഇന്ത്യൻ സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയ ഇടപെടലുകളുള്ള ഒരു നേതാവാണ്. വർഷങ്ങളായി, സാൻ അൻ്റോണിയോ മലയാളി അസോസിയേഷൻ്റെ (സുമ) പ്രസിഡൻ്റ് ഉൾപ്പെടെ നിരവധി സ്വാധീനമുള്ള സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്, 30 വർഷമായി ഫ്ലോറിഡയിലെ മലയാളി സമൂഹത്തിലും അദ്ദേഹത്തിന് കാര്യമായ ഇടപെടൽ ഉണ്ടായിരുന്നു. തൻ്റെ പ്രൊഫഷണൽ ജീവിതത്തിനിടയിലും മലയാള ഭാഷയെ സ്നേഹിക്കുന്നതിലും മാധ്യമ രംഗത്ത് തന്റെ സാന്നിധ്യം അറിയിക്കുന്നതിലും ശ്രെദ്ധ ചെലുത്തുന്നു .
സാൻ അൻ്റോണിയോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീ. മനോജ് മാന്തുരുത്തിൽ വിവിധ സംഘടനകളിലെ സജീവമായ ഇടപെടലുകൾക്ക് പേരുകേട്ട ഒരു മികച്ച സംഘാടകനാണ്. ഇന്ത്യൻ അസോസിയേഷൻ ഓഫ് സാൻ അൻ്റോണിയോയിലെ എക്സിക്യൂട്ടീവ് അംഗങ്ങളിൽ ഒരാളാണ്.
യുഎസിലെ ആശയവിനിമയ, വാർത്താ മാധ്യമ മേഖലയിൽ വിലയേറിയ സംഭാവനകൾ നൽകിയവർ ഒത്തുചേരുന്ന വേദിയായിട്ടാണ് സംഘാടകർ ഇതിനെ വിശേഷിപ്പിച്ചത് . " പ്രവാസി പത്രപ്രവർത്തകർ, വ്ലോഗർമാർ, സോഷ്യൽ മീഡിയ പ്രവർത്തകർ, എഴുത്തുകാർ, സ്വന്തം രാഷ്ട്രീയ ബോധ്യമുള്ളവർ തുടങ്ങിയവരുടെ രചനകൾക്ക് അച്ചടി, ദൃശ്യ മാധ്യമങ്ങളിൽ ഇടം കണ്ടെത്താനും അവരെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു.ഭാരവാഹികൾ അറിയിച്ചു
പ്രമുഖ മാധ്യമ പ്രവർത്തകരായ,സണ്ണി മാളിയേക്കൽ (ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പ്രസിഡന്റ്) ,പി പി ചെറിയാൻ ,വൈസ് പ്രസിഡന്റ് സിജു വി ജോർജ്,ഇന്ത്യ പ്രസ് ക്ലബ് ഓഫ് ഫ്ലോറിഡാ പ്രസിഡന്റ് സജി കരിമ്പന്നൂർ എന്നിവർ പുതിയ ഭാരവാഹികളെ അനുമോദിച്ചു .