പി പി ചെറിയാൻ
ഡാളസ് : ഡാലസ് ഫോർട്ട് വർത്ത് മെട്രോപ്ലെക്സിൽ താമസിക്കുന്ന മാധ്യമ പ്രവർത്തകരെ ഉൾപ്പെടുത്തി, 2006 ൽ അമേരിക്കയിലെ ആദ്യകാല പ്രവാസിയും സാഹിത്യകാരനും പത്രപ്രവർത്തനമായ ശ്രീ എബ്രഹാം തെക്കേമുറി (സണ്ണി ) പ്രസിഡണ്ടായി പ്രവർത്തനമാരംഭിച്ച സംഘടനയും സാമൂഹിക പ്രതിബദ്ധതയുള്ള മാധ്യമപ്രവർത്തനം ജനാധിപത്യത്തിന്റെ നെടുംതൂണ് തന്നെയാണെന്ന് വിശ്വാസത്തോടുകൂടി, നിഷ്പക്ഷമായി പ്രവർത്തനം നടത്തിവരുകായും ചെയ്യുന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് (ഐ.പി.സി.എൻ.റ്റി ) 2024-2025 കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം ഈ വരുന്ന ഏപ്രിൽ 12-നു വെള്ളിയാഴ്ച ആറുമണിക്ക് ഷാരോൺ ഇവന്റ് ഹാൾ, ബർണസ് ബ്രിഡ്ജ് റോഡ്, മെസ്ക്വിറ്റ് ടെക്സസ് ( സെയിന്റ് പോൾ മാർത്തോമാ ചർച്ച സമീപം) നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു
ടെക്സാസ് സ്റ്റേറ്റ് പ്രതിനിധി ആൻജി ചെൻ ബട്ടൺ സമ്മേളനത്തിൽ മുഖ്യാതിഥിയായിരിക്കും.സണ്ണിവെയ്ൽ സിറ്റി കൌൺസിൽ അംഗം മനു ഡാനി ഗസ്റ്റ് ഓഫ് ഹോണറുമാണ് .

പ്രസ് ക്ളബ്ബിന്റെ അടുത്ത രണ്ട് വർഷത്തെ പ്രവർത്തനങ്ങളുടെ രൂപരേഖ അവതരിപ്പിക്കുകയും മാധ്യമരംഗത്തെ പുതിയ ചലനങ്ങളും സാമൂഹിക മാറ്റങ്ങളും സംബന്ധിച്ച് അവബോധം സൃഷ്ടിക്കുകയുമാണ് സമ്മേളനം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഐ പി സി എൻ റ്റി പ്രസിഡന്റ് സണ്ണി മാളിയേക്കൽ , സെക്രട്ടറി ബിജിലി ജോർജ് , ട്രഷറര്‍ പ്രസാദ് തിയോടിക്കൽ എന്നിവർ ചൂണ്ടിക്കാട്ടി. അമേരിക്കയിലെ സീനിയർ മാധ്യമ പ്രവർത്തകരും സാമൂഹിക സാംസ്കാരിക നേതാക്കളും, സംഘടനാ നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കും.


പ്രസ് ക്ലബിന്റെ പ്രവർത്തനോദ്ഘാടന സമ്മേളനം പ്രൗഢോജ്വലമാക്കാൻ പ്രവർത്തനങ്ങൾ ആരംഭിച്ചതായി കോർഡിനേറ്ററും വൈസ് പ്രസിഡന്റുമായ സിജു വി ജോർജ് അഡ്വൈസറി ബോർഡ് ചെയര്മാൻ ബെന്നി ജോൺ, ജോജോ കോട്ടക്കൽ ,അനശ്വരം മാംമ്പിള്ളി , തോമസ് ചിറമേൽ ,സാം മാത്യു ,ഡോ അഞ്ചു ബിജിലി, ലാലി ജോസഫ് എന്നിവർ അറിയിച്ചു. ഉദ്‌ഘാടന സമ്മേളനത്തിലേക്ക് ഏവരെയും പ്രസിഡന്റ് സണ്ണി മാളിയേക്കൽ സ്വാഗതം ചെയ്തു.
ഉദ്ഘാടന സമ്മേളനത്തിനു ശേഷം ഫ്രീഡിയ എന്റർടൈമെന്റിന്റെ പതിനഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് നടക്കുന്ന റിമി ടോമി, ബിജു നാരായണൻ നേതൃത്വം നൽകുന്ന 18 അംഗ മ്യൂസിക് ബാന്റിന്റെ പാട്ടു ഉത്സവവും നടത്തപ്പെടും. സ്റ്റേറ്റ് ഓഫ് ആർട്ട് ടെക്നോളജിയിൽ, 4k എൽഇഡി വാളോടുകൂടി, പെർഫോമൻസ് സൗണ്ട് സിസ്റ്റം, സ്പെഷ്യൽ ലൈറ്റ്റിംഗ്, കൈകാര്യം എന്നിവ ചെയ്യുന്നത് അനിയൻ ഡാളാസ് ആണ്. കേരളത്തനിമയിൽ നാടൻ തട്ടുകടയും മറ്റ് എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എല്ലാവരുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.ഈ പരിപാടിയിലേക്കുള്ള പ്രവേശനം പാസ്സ്‌മൂലം നിയന്ത്രിക്കുമെന്നും എല്ലാവരുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും പ്രോഗ്രാം കോർഡിനേറ്റർ സിജു വി ജോർജ് അറിയിച്ചു
