അനിൽ ആറന്മുള
ഹൂസ്റ്റൻ: ഇൻഡ്യാ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഹൂസ്റ്റൻ ചാപ്റ്റർ പ്രവർത്തോൽഘാടനം പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. സ്റ്റാഫോർഡിലെ 'നേർക്കാഴ്ച' ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യോഗത്തിൽ ചാപ്റ്റർ പ്രസിഡൻറ് സൈമൺ വാളച്ചേരിൽ അദ്ധ്യക്ഷനായിരുന്നു . ഏഷ്യാനെറ്റ് ന്യൂസ് വൈസ് പ്രസിഡൻറ് അനിൽ അടൂർ മുഖ്യാതിത്ഥി ആയിരുന്നു. സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, ഐ പി സിഎൻ എ നാഷണൽ പ്രസിഡൻറ് സുനിൽ ട്രൈസ്റ്റാർ, നാഷണൽ സെക്രട്ടറി ഷിജോ പൗലോസ്, മലയാളി അസോസി യേഷൻ പ്രസിഡൻറ് മാത്യു മുണ്ടക്കൽ, സൗത്ത് ഇൻഡ്യൻ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡൻറ് സണ്ണി കാരിക്കൽ നേർക്കാഴ്ച പേട്രൺ മെമ്പർ ജോസഫ് മില്ലിൽ എന്നിവർ പ്രത്യേക അതിഥികളായിരുന്നു.

ഇന്ന് വാർത്തകൾ വിശ്വസിക്കാൻ കഴിയാത്ത നിലയിലേക്ക് മാധ്യമരംഗം അധപതിച്ചിരിക്കുന്നു എന്നും അതിനെതിരെ മാധ്യമ പ്രവർത്തകർ ജാഗ്രത കാണിക്കണമെന്നും അനിൽ അടൂർ അദ്ദേഹത്തിൻറെ ഉൽഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. കൂടാതെ മാധ്യമ പ്രവർത്തകരായി ഇന്നത്തെ യുവാക്കളാരും കടന്നുവരാത്തതും ചിന്തനീയ മായ വിഷയമാണ് എന്നും അനിൽ ഓർമ്മപ്പെടുത്തി. അദ്ദേഹത്തോടൊപ്പം മേയർ കെൻ മാത്യു, മേയർ റോബിൻ ഇലക്കാട്ട്, പ്രസ്ക്ലബ് ദേശീയ പ്രസിഡൻറ് സുനിൽ ട്രൈസ്റ്റാർ, സെക്രട്ടറി ഷിജോ പൗലോസ് സൈമൺ വാളച്ചേരിൽ എന്നിവർ ഭദ്രദീപം കൊളുത്തി.

ചാപ്റ്റർ പ്രഡിഡൻ്റ് സൈമൺ വാളച്ചേരിൽ സ്വാഗതം ആശംസിച്ചു. ആൾബലം കൊണ്ടും പ്രവർത്തനങ്ങൾ കൊണ്ടും അമേരിക്കയിലെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ചാപ്റ്ററാണ് ഹൂസ്റ്റൻ എന്നത് അഭിമാനകരമെന്ന് സുനിൽ ട്രൈസ്റ്റാർ പറഞ്ഞു. ഈ പരിപാടിയിൽ പങ്കെടുക്കാനായത് അഭിമാനാർഹമെന്ന് ഷിജോ പൗലോസും പ്രതികരിച്ചു. മുഖ്യാതിഥി അനിൽ അടൂരിനെ നാഷണൽ വൈസ് പ്രസിഡൻറ് അനിൽ ആറന്മുള സദസിനു പരിചയപ്പെടുത്തി.

ജോയി തുമ്പമണ്ണിൻറെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗം ചാപ്റ്റർ സെക്രട്ടറി മോട്ടിമാത്യുവിൻ്റെ നന്ദി പ്രകടനത്തോടെ അവസാനിച്ചു.







ചാപ്റ്റർ ട്രഷറർ അജു വാരിക്കാട് മറ്റു ഭാരവാഹികളായ ജീമോൻ റാന്നി, ജോർജ് തെക്കേമല, ജിജു കുളങ്ങര, ഫിന്നി രാജു, ജോൺ വർഗീസ്, ജോർജ് പോൾ, സുബിൻ ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു. സജി പുല്ലാട് എഴുതി സംഗീതം നൽകി മീഡിയാ ഗാനം ആലപിച്ചു. റെയ്ന സുനിൽ എംസി ആയിരുന്നു.
