ഓസ്റ്റിൻ :ടെക്‌സാസിൽ 12 വയസ്സിന് താഴെയുള്ള കുട്ടികളെ വീട്ടിൽ തനിച്ചാക്കിയാൽ മാതാപിതാക്കളെ ജയിലിൽ അടക്കുമെന്നു ടെക്സസ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഫാമിലി ആൻഡ് പ്രൊട്ടക്റ്റീവ് സർവീസസ് അറിയിച്ചു ,സ്കൂൾ വര്ഷം അവസാനിക്കുന്നതോടെ 12 വയസ്സിന് താഴെയുള്ള കുട്ടികളെ വീട്ടിൽ തനിച്ചാക്കാൻ .സാധ്യതയുള്ളതിനാലാണ് ഇത്തരമൊരു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്
പ്രായപൂർത്തിയാകാത്ത കുട്ടിയെ വീട്ടിൽ ശ്രദ്ധിക്കാതെ വിട്ടാൽ, മാതാപിതാക്കളുടെ മേൽനോട്ടം അശ്രദ്ധയാണെന്ന് ആരോപിക്കപ്പെടാം. ഇത് പിഴകൾ, അല്ലെങ്കിൽ ജയിൽ ശിക്ഷ എന്നിവയിൽ കലാശിച്ചേക്കാം.
ടെക്‌സാസിൽ സ്ഥിരീകരിച്ചിട്ടുള്ള ദുരുപയോഗ കേസുകളിൽ പകുതിയിലധികവും അവഗണനയും അശ്രദ്ധമായ മേൽനോട്ടത്തിൻ്റെ ഫലമാണ്. 2011-ൽ, കുട്ടികളെ ദുരുപയോഗം ചെയ്യുകയോ അവഗണിക്കുകയോ ചെയ്തതായി സ്ഥിരീകരിച്ച 75% കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട് .
ഒരു കുട്ടിക്ക് വീട്ടിൽ തനിച്ചായിരിക്കാൻ എത്ര വയസ്സ് ഉണ്ടായിരിക്കണമെന്ന് ടെക്സസ് നിയമം വ്യക്തമായി പറയുന്നില്ലെങ്കിലും മാർഗനിർദ്ദേശങ്ങളുടെ രൂപത്തിൽ സംസ്ഥാനം മാതാപിതാക്കൾക്ക് ശുപാർശകൾ വാഗ്ദാനം ചെയ്യുന്നു.