advertisement
Skip to content

ഹോട്ടൽ ആന്‍ഡ് റസ്‌റ്റോറന്റ് അസോ. സമ്മേളനവും എക്‌സ്‌പോയും തുടങ്ങി

തശൂര്‍: കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്റെ മൂന്നു ദിവസം നീളുന്ന സംസ്ഥാന സമ്മേളനത്തിനു തൃശൂരില്‍ പ്രൗഡോജ്വല തുടക്കം. സമ്മേളനത്തോടനുബന്ധിച്ചുള്ള ഹോട്ടല്‍ എക്‌സ്‌പോ പി. ബാലചന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനം ടി.എസ്. പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തിനു തുടക്കം കുറിച്ചുകൊണ്ടു പതാക ഉയര്‍ത്തിയ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജി. ജയപാല്‍ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. വിവിധ സമ്മേളനങ്ങളിലായി ഉപദേശക സമിതി ചെയര്‍മാന്‍ മൊയ്തീന്‍കുട്ടി ഹാജി, വര്‍ക്കിംഗ് പ്രസിഡന്റ് സി. ബിജുലാല്‍ എന്നിവര്‍ അധ്യക്ഷത വഹിച്ചു.

നൂറ്റമ്പതോളം സ്റ്റാളുകളുള്ള എക്‌സ്‌പോയില്‍ ഹോട്ടല്‍, റസ്‌റ്റോറന്റ്, കാറ്ററിംഗ് മേഖലയിലുള്ള സ്ഥാപനങ്ങള്‍ക്കു പ്രയോജനകരമായ ആധുനിക ഉപകരണങ്ങളാണുള്ളത്. പ്രദര്‍ശനം പൊതുജനങ്ങള്‍ക്കും കാണാം. അമ്പതിനായിരം അംഗങ്ങളുള്ള സംഘടനയിലെ പതിനയ്യായിരത്തോളം പേര്‍ സമ്മേളനത്തിന്റെ വിവിധ സെഷനുകളിലായി പങ്കെടുക്കും.

എക്‌സ്‌പോ കമ്മിറ്റി ചെയര്‍മാന്‍ അസീസ്, സംസ്ഥാന സെക്രട്ടറി ഉണ്ണികൃഷ്ണന്‍ ഈച്ചരത്ത്, സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. അബ്ദുറഹ്‌മാന്‍, തൃശൂര്‍ ജില്ലാ പ്രസിഡന്റ് അമ്പാടി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ബാലകൃഷ്ണ പൊതുവാള്‍, വര്‍ക്കിംഗ് പ്രസിഡന്റ് പ്രസാദ് ആനന്ദഭവന്‍, വൈസ് പ്രസിഡന്റുമാരായ ബി. വിജയകുമാര്‍, കെ.എം. രാജ, എന്‍. സുഗുണന്‍, വി.ടി. ഹരിഹരന്‍, ടി.എസ്. ബാഹുലേയന്‍, സെക്രട്ടറിമാരായ വി. വീരഭദ്രന്‍, റോയ് ജെ., സ്‌കറിയ, മുഹമ്മദ് ഗസാലി, സില്‍ഹാദ്, അനീഷ് ബി നായര്‍, ഷിനാജ് റഹ്‌മാന്‍, അബ്ദുള്‍ സമദ്, മുഹമ്മദ് ഷാജി, സെക്രട്ടറിയേറ്റ് അംഗം സുശീല, ട്രഷറര്‍ മുഹമ്മദ് ഷെരീഫ് എന്നിവര്‍ സംസാരിച്ചു.

രാത്രി സ്റ്റാര്‍ സിംഗര്‍ ഫെയിം ശ്രീരാഗ് ഭരതന്‍ നയിച്ച മ്യൂസിക്കല്‍ നൈറ്റ് പരിപാടിയുമുണ്ടായിരുന്നു.

ഇന്നു (ശനിയാഴ്ച) രാവിലെ ഒമ്പതിനു സമ്മാന കൂപ്പണ്‍ നറുക്കെടുപ്പു നടക്കും. രാവിലെ പത്തിനു ബിസിനസ് മീറ്റ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്കു രണ്ടരയ്ക്കു 'ഹോട്ടലുകളും ഭക്ഷ്യസുരക്ഷയും' സെമിനാര്‍ നടക്കും. നാലരയ്ക്കു പൊതുസമ്മേളനം റവന്യൂ മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest