വാർത്ത : ജോസഫ് ജോൺ കാൽഗറി
എഡ്മിന്റൻ : ആൽബെർട്ട മലയാളി ഹിന്ദു അസോസിയേഷൻ (നമഹ) വംശീയ വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു . എഡ്മിന്റൻ മെഡോസ് എം.എൽ .എ, ബഹുമാപ്പെട്ട ജസ്വീർ ഡിയോൾ നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു.
ശ്രീമതി ക്രിസ്റ്റീന ഗ്രേ ( മിൽവുഡ് എം.എൽ. എ), സാംസ്കാരിക സാമൂഹ്യ രംഗത്തെ ശ്രീമതി മാറിയ സപ്പേട്ട , ശ്രീമതി ഗോമതി ബുറാഡാ, ശ്രീമതി ലോറ (ആൽബെർട്ട യൂണിവേഴ്സിറ്റി), ശ്രീ ബിനോജ് കുറുവായിൽ എന്നിവർ പ്രസ്തുത വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി.
നമഹ പ്രസിഡന്റ് രവി മാങ്ങാട്ടിന്റെ അദ്യക്ഷതയിൽ നടന്ന സെമിനാറിന് , നമഹ സെക്രട്ടറി അജയ് പിള്ള നന്ദി പ്രകടിപ്പിച്ചു. കുമാരി നീതു ഡാക്സ്, കുമാരി വിസ്മയ എന്നിവർ എം.സി ആയിരുന്ന ചടങ്ങിന് സിദ്ധാർഥ് ലാൽ , വിപിൻ കുമാർ , പ്രജീഷ് എന്നിവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.