ചിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് ചിക്കാഗോ രൂപത സമിതി സംഘടിപ്പിച്ച 'ഗ്ലോറിയ ഇൻ എക്‌സിൽസിസ്' - പുൽക്കൂട് നിർമാണ ഫാമിലി വീഡിയോ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.
അനബെൽ സ്റ്റാർ & ഫാമിലി (സെന്റ് ജൂഡ് സിറോ-മലബാർ കത്തോലിക്ക പള്ളി, ചാന്റിലി, വിർജീനിയ) ഒന്നാം സ്ഥാനവും, ജൂലിയൻ മെതിപ്പാറ & ഫാമിലി (സെന്റ് ജൂഡ് സിറോ-മലബാർ കത്തോലിക്ക മിഷൻ, സാൻ ബെർണാർഡിനോ, കാലിഫോർണിയ) രണ്ടാം സ്ഥാനവും, ജെസിലൻ മരിയ റിജോ & ഫാമിലി (സെന്റ് മേരീസ് സിറോ-മലബാർ കത്തോലിക്ക പള്ളി, പെയർലാൻഡ്, ടെക്സാസ്) മൂന്നാം സ്ഥാനവും നേടി.
ആദിത്യ വാഴക്കാട്ട് ന്യൂ ജേഴ്‌സി, ആൽഡ്രിൻ റ്റെൽസ് ഒക്കലഹോമ സിറ്റി, അലക്സ് ജോൺ പീച്ചാട്ട് റിച്ച്മണ്ട്, ആൽഫ്രഡ് ബിനു ലാസ് വേഗാസ്, അൽഫോൻസ് താന്നിച്ചുവട്ടിൽ ഹൂസ്‌റ്റൻ, ആൻ മരിയ മനു സിയാറ്റിൽ, ബേസിൽ പുളിമനക്കൽ ന്യൂയോർക്ക്, എലീശ വട്ടമറ്റത്തിൽ ഹൂസ്‌റ്റൻ, എവെലിൻ അനീഷ് സോമർസെറ്റ്, ജേക്കബ് സെബാസ്റ്റൻ ചിക്കാഗോ, ജോയ്ന്ന ജോസഫ് ചിക്കാഗോ, ജോൺ ഫ്രാൻസിസ് ചിക്കാഗോ, മിഖാ ജോമോൻ എഡിൻബർഗ്, നാഥൻ മാത്യു കോറൽ സ്പ്രിങ്സ് എന്നിവരാണ് മത്സരത്തിന്റെ ഫൈനൽ റൗണ്ടിൽ പ്രവേശിച്ചത്.
ക്രിസ്തുവാണ് ക്രിസ്തുമസിന്റെ കേന്ദ്രമെന്നുള്ള വസ്‌തുത ഏവരേയും ഓര്മപെടുത്തുന്നതിനു വേണ്ടിയാണ് ചിക്കാഗോ രൂപതയിലെ കുടുംബങ്ങൾക്കായി "ഗ്ലോറിയ ഇൻ എസ്‌സിൽസിസ്" എന്ന പേരിൽ ചെറുപുഷ്‌പ മിഷൻ ലീഗ് പുൽക്കൂട് നിർമാണ മത്സരം സംഘടിപ്പിച്ചത്. കുടുംബാംഗങ്ങളെല്ലാവരും ഒന്നുചേർന്ന് ഓരോ ഭവനത്തിലും ഒരു പുൽക്കൂട് നിർമിക്കുകയും അതിന്റെ ഒരു വീഡിയോ എടുത്തു രൂപത സമിതിക്ക് അയക്കുവാനുമാണ് നിർദേശിച്ചത്.