advertisement
Skip to content

ജോർജിയ ജഡ്ജി സ്വന്തം കോടതി മുറിയിൽ സ്വയം വെടിവച്ചു മരിച്ചു

ജോർജിയ:ജോർജിയയിലെ ജഡ്ജി സ്വന്തം കോടതി മുറിയിൽ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു.

ചൊവ്വാഴ്ച രാവിലെ 10 മണിയോടെ എഫിംഗ്ഹാം കൗണ്ടി സ്റ്റേറ്റ് കോടതിയിലാണ് ജഡ്ജി സ്റ്റീഫൻ യെക്കലിനെ(74) നെ വെടിവെച്ച് ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയത്. എന്നാൽ തിങ്കളാഴ്ച രാത്രി വൈകിയോ ചൊവ്വാഴ്ച പുലർച്ചെയോ ആണ് അദ്ദേഹം മരിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്.

2022-ൽ യെകെലിനെ സംസ്ഥാന കോടതിയിലേക്ക് നിയമിച്ചു. അദ്ദേഹം അടുത്തിടെ തൻ്റെ സ്ഥാനത്തുനിന്ന് രാജിവയ്ക്കാൻ ശ്രമിച്ചിരുന്നു, എന്നാൽ ജോർജിയ ഗവർണർ ബ്രയാൻ കെമ്പ് അത് നിരസിച്ചതായി പറയുന്നു.

യെക്കൽ തൻ്റെ സ്ഥാനത്ത് നിന്ന് തെറ്റായി പിരിച്ചുവിട്ടതായി അവകാശപ്പെടുന്ന കോടതി ജീവനക്കാരിയായ ലിസ ക്രോഫോർഡിൽ നിന്നുള്ള കേസ് അദ്ദേഹം നേരിടുന്നുണ്ടു . താൻ അധികാരമേറ്റപ്പോൾ സ്വന്തം സ്റ്റാഫിനെ കൊണ്ടുവരാൻ വേണ്ടിയാണ് യെക്കൽ തന്നെ പുറത്താക്കിയതെന്ന് അവർ സ്യൂട്ടിൽ ആരോപിച്ചു

വിവാഹിതനായ നാല് കുട്ടികളുടെ പിതാവായ യെക്കൽ, ചാത്താം കൗണ്ടിയിൽ മുൻ അസിസ്റ്റൻ്റ് ഡിസ്ട്രിക്റ്റ് അറ്റോർണിയായിരുന്നു, മുമ്പ് ജോർജിയയിലെ ആൽക്കഹോൾ ആൻഡ് ടുബാക്കോ ടാക്സ് യൂണിറ്റിൻ്റെ പ്രത്യേക ഏജൻ്റായി പ്രവർത്തിച്ചിരുന്നു.

യെക്കലിൻ്റെ മരണത്തിൽ എഫിംഗ്ഹാം കൗണ്ടി ബോർഡ് ഓഫ് കമ്മീഷണർമാർ ഒരു പ്രസ്താവന പുറത്തിറക്കി.

"ഇന്ന് എഫിംഗ്ഹാം കൗണ്ടി കോടതിയിൽ വെച്ച് ജഡ്ജി സ്റ്റീവ് യെക്കലിൻ്റെ ദാരുണമായ മരണത്തിൽ എഫിംഗ്ഹാം കൗണ്ടി ബോർഡ് ഓഫ് കമ്മീഷണർമാരും സ്റ്റാഫും വളരെ ദുഃഖിതരാണ്, അദ്ദേഹത്തിൻ്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ഞങ്ങൾ അനുശോചനം അറിയിക്കുന്നു."

ജഡ്ജിയുടെ മൃതദേഹം കണ്ടെത്തിയതു മുതൽ കോടതി മുറി അടച്ചിട്ടിരിക്കുകയാണ്. ജനുവരി രണ്ടിന് സാധാരണ നിലയിലാകും.

ജഡ്ജിയുടെ മരണം എഫിംഗ്ഹാം കൗണ്ടി ഷെരീഫിൻ്റെ ഓഫീസും ജോർജിയ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും അന്വേഷിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest