advertisement
Skip to content

ജോർജ് ഗീവർഗീസ് (കുഞ്ഞുമോനച്ചായൻ) എഡ്മിന്റണിൽ അന്തരിച്ചു

എഡ്‌മിന്റൺ : പത്തനംതിട്ട പുത്തൻപീടിക വലിയവീട്ടിൽ ജോർജ് ഗീവർഗീസ് (കുഞ്ഞുമോനച്ചായൻ) എഡ്മിന്റണിൽ നിര്യാതനായി. പരേതൻ വലിയവീട്ടിൽ അന്തരിച്ച ഗീവർഗീസ് ഉണ്ണൂണ്ണിയുടെയും കുഞ്ഞമ്മ
ഉണ്ണൂണ്ണിയുടെയും മകനാണ് .മിനി ഗീവർഗീസ് ആണ് പരേതന്റെ ഭാര്യ.
മക്കൾ ദീപ്തി (പ്രശാന്ത്), വിനു (ഷേബാ), സുനിത എന്നിവരും , കൊച്ചുമക്കൾ അലിയ, സക്കായി . സഹോദരങ്ങൾ ,പൊന്നമ്മ , അന്തരിച്ച കുഞ്ഞൂഞ്ഞമ്മ ,കുഞ്ഞുമോൾ, ബാബു വർഗീസ് എന്നിവരാണ് .

പരേതൻ പത്തനംതിട്ട പുത്തൻപീടിക സെയിന്റ് മേരീസ് ഓർത്തോക്സ് വലിയപള്ളി ഇടവക അംഗമാണ്.

പൊതുദർശനം ഓഗസ്റ്റ് 13 ഞായറാഴ്ച 4 .00 PM - 7.00 PM (MST) Westlawn Funeral Home & Cemetery (16310 ,Stoney Plain Road , Edmonton T5P 4A6) യിൽ വച്ച് . ശവ സംസ്കാര ശുശ്രൂഷ ഓഗസ്റ്റ് 13 തിങ്കളാഴ്ച 10 .00 A M (MST) മുതൽ എഡ്‌മിന്റൺ സെയിന്റ് ഗ്രീഗോറിയോസ് മലങ്കര ഓർത്തഡോക്സ്‌ സിറിയൻ ചർച്ചിൽ ആരംഭിക്കുന്നതും , തുടർന്ന് സംസ്കാരം Westlawn Funeral Home & Cemetery യിൽ നടക്കുന്നതുമായിരിക്കും .

പരേതൻ മലങ്കര ഓർത്തോക്സ് സഭയുടെ അമേരിക്കൻ ഭദ്രാസന കൗൺസിൽ അംഗമായി 2012 മുതൽ 2017 വരേയും, , സഭാ മാനേജിങ് കമ്മിറ്റി അംഗമായി 2017 മുതൽ 2022 വരേയും സേവനം അനുഷ്ഠിച്ചിട്ടുണ്ട് .

മലങ്കര സഭയുടെ അമേരിക്കൻ ഭദ്രാസനത്തിന്റെ വളർച്ചയ്ക്ക് മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് ജോർജ് ഗീവർഗീസ്. അദ്ദേഹത്തിൻറെ വേർപാടിൽ അമേരിക്കൻ ഭദ്രാസനം അനുശോചനം രേഖപ്പെടുത്തി.

വാർത്ത: ജോസഫ് ജോൺ കാൽഗറി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest