ഫ്ളോറിഡ: സാമ്പത്തിക നിക്ഷേപത്തിന്റെ പ്രാധാന്യമുള്‍ക്കൊണ്ട് വ്യക്തികളുടെ വരുമാനം സമ്പാദ്യമാക്കി മാറ്റി, മെച്ചപ്പെട്ട ജീവിതനിലവാരത്തിലേക്ക് അവരെ ഉയര്‍ത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ സംബന്ധിച്ച് വിശദമായ സെമിനാർ നടത്തപ്പെടുന്നു.
ഒർലാന്റോ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയിൽ 14ന് വെള്ളിയാഴ്ച വൈകിട്ട് ഏഴിന് ആരംഭിക്കുന്ന സെമിനാറിൽ വെൽസ് ഫാർഗോ ബാങ്കിന്റെ ഫസ്റ്റ് വൈസ് പ്രസിഡന്റും അഡ്വൈസറുമായ ആഷ്‌ലി എബ്രഹാം ക്ലാസ്സുകൾക്ക് നേതൃത്വം നൽകും
ഐ.പി.സി മെൻസ് ആൻഡ് വുമൺസ് മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സെമിനാർ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജേക്കബ് മാത്യൂ ഉദ്ഘാടനം നിർവഹിക്കും.
സിജി മാത്യു സ്വാഗതവും ഫ്ലെജി എബ്രഹാം നന്ദിയും പ്രകാശിപ്പിക്കും. സെമിനാറിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണെന്ന് സെക്രട്ടറി രാജു പൊന്നോലിൽ അറിയിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.