advertisement
Skip to content
AmericaFOMAALatest

ഫോമാ സീനിയർ സിറ്റിസൺസ് അഫയേഴ്സ് നാഷണൽ സബ് കമ്മിറ്റി രൂപീകൃതമായി; ചെയർമാൻ: മാത്യു കോട്ടക്കൽ

ഫോമാ സീനിയർ സിറ്റിസൺസ് അഫയേഴ്സ് നാഷണൽ സബ് കമ്മിറ്റി രൂപീകൃതമായി, ചെയർമാൻ : മാത്യു കോട്ടക്കൽ. സെക്രട്ടറി : ജോൺ മാത്യു, എൻസി കോഓർഡിനേറ്റർ : ബെറ്റി ഉമ്മൻ, വൈസ് ചെയർമാൻ : എബ്രഹാം മാത്തൻ, അംഗങ്ങൾ : ഹെറാൾഡ് ഫിഗറിഡോ ലൂക്കോസ് തര്യൻ, ബേബി കുര്യാക്കോസ്.

ചെയർമാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട മാത്യു കോട്ടക്കൽ കേരളത്തിൽ തിരുവല്ല സ്വദേശിയാണ് .കഴിഞ്ഞ 38 വർഷമായി ന്യൂയോർക്കിൽ ആൽബനിയിൽ താമസം. ആൽബനി മാർത്തോമ ചർച്ച് അംഗമായ അദ്ദേഹം സ്വന്തമായി ബിസിനസ് ചെയ്യുന്നു.

ജോൺ മാത്യു – കോഴഞ്ചേരിസ്വദേശം, ഹൈസ്കൂൾ പഠനകാലത്ത് ബാലജന സഖ്യവുമായും കോളേജ് കാലത്ത് വിദ്യാർത്ഥി യൂണിയൻ പ്രസ്ഥാനത്തിലും സജീവമായിരുന്നു. ഒരു ദശാബ്ദത്തിലേറെ മിഡിൽ ഈസ്റ്റിൽ ജോലി, 2004-ൽ യു.എസ്.എ.യിലേക്ക് കുടിയേറി, യു.എൻ.എൽ.വി.യിൽ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റായി പ്രവർത്തിച്ചു,

ബെറ്റി ഉമ്മൻ – കോഴഞ്ചേരി സ്വദേശി. കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ ഫിസിക്സ് ലക്ചററായാണ് കരിയർ ആരംഭിച്ചത്. ഇപ്പോൾ വെസ്റ്റ്‌ചെസ്റ്റർ കൗണ്ടിയിൽ സോഷ്യൽ സർവീസിൽ ജോലി ചെയ്യുന്നു. ഫോമയുടെ ദീർഘകാല പ്രവർത്തകയാണ്,

എബ്രഹാം മാത്തൻ : ആലുവ U.C കോളേജിൽ സാമ്പത്തിക ശാസ്ത്രം ലക്ചററായാണ് കരിയർ ആരംഭിച്ചത്. എൽ.ഐ.സി. ഇന്ത്യയുടെയും ജി.ഐ.സി.യുടെ അഡ്മിനിസ്ട്രേഷൻ ജോലിക്കു ശേഷം യു.എസിലേക്ക്, ശേഷം മെറ്റ്‌ലൈഫിൽ ചേർന്നു, ഇപ്പോൾ പ്രുഡൻഷ്യലിൽ ഫിനാൻഷ്യൽ പ്രൊഫഷണലായി ജോലി ചെയ്യുന്നു.

ഹെറാൾഡ് ഫിഗ്യൂറെഡോ – ഹെറാൾഡ് കൊച്ചി സ്വദേശിയാണ്, , കഴിഞ്ഞ 44 വർഷമായി ചിക്കാഗോയിൽ സ്ഥിരതാമസം,ഭാര്യ മാർഗരറ്റ്മ, മകൾ മെൽഫ, ഇന്ത്യൻ കമ്മ്യൂണിറ്റി പ്രവർത്തനങ്ങളിൽ വ്യാപൃതനായ ഹെറാൾഡ് നിലവിൽ കേരള ലാറ്റിൻ കാത്തലിക്സ് ഓഫ് ചിക്കാഗോ, അമേരിക്കൻ കൊച്ചിൻ ക്ലബ് ചിക്കാഗോ, സേക്രഡ് ഹാർട്ട് കോളേജ്, തേവര, കൊച്ചി / ചിക്കാഗോ ചാപ്റ്റർ എന്നീ സംഘടനകളുടെ പ്രസിഡന്റ് സ്ഥാനം വഹിക്കുന്നു,കൂടാതെ കേരള അസോസിയേഷൻ ഓഫ് ചിക്കാഗോയുടെ വൈസ് പ്രസിഡന്റ് കൂടിയാണ്.

ലൂക്കോസ് തരിയൻ – കൊല്ലം മുഖത്തല സ്വാദേശി, ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ചു. 1977-ൽ അമേരിക്കയിലേക്ക് കുടിയേറി. അച്ചടി മേഖലയിലും ഫ്യൂവൽ റീറ്റെയ്ൽ മേഖലയിലും ബിസിനസ്സ് അറ്റ്ലാന്റ മെട്രോ മലയാളി അസോസിയേഷന്റെ സ്ഥാപക അംഗങ്ങളിൽ ഒരാൾ. എക്സിക്യൂട്ടീവ് ടീമിൽ വ്യത്യസ്ത സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്,. ഇപ്പോൾ ഫോമാ സൗത്ത് ഈസ്റ്റ് റീജിയണിലെ ഉപദേശക സമിതി അംഗങ്ങളിൽ ഒരാൾ. ഭാര്യ ഗ്രേസിയും രണ്ട് മക്കളും മൂന്ന് പേരക്കുട്ടികളും അറ്റ്ലാന്റയിൽ താമസിക്കുന്നു.

ബേബി കുര്യാക്കോസ് – ഇടുക്കി സ്വദേശി, പഠിച്ചത് കോതമംഗലം സെന്റ് ജോൺസ് ഹൈസ്കൂളിൽ ശേഷം ശേഷം N.S.S പോളിടെക്നിക് പന്തളം കോളേജിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് പൂർത്തിയാക്കി, 1971-ൽ ന്യൂഡൽഹിയിൽ നാഷണൽ ബിൽഡിംഗ് കോർപ്പറേഷനിൽ ജോലി, പിന്നീട് പോസ്റ്റ് ആൻഡ് ടെലിഗ്രാഫിൽ (P&T) ജോലി, 1978 ൽ യു.എസ്.എ.യിലേക്ക് കുടിയേറുകയും ചെയ്തു. ന്യൂയോർക്കിലെ ഡ്യൂറസെൽ ലിഥിയം ബാറ്ററി, ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റ് അതോറിറ്റിയിൽ (NYCTA) . 1985-ൽ ഇന്ത്യൻ അമേരിക്കൻ മലയാളി അസോസിയേഷൻ ഓഫ് ലോംഗ് ഐലൻഡ് (IAMALI) രൂപീകരിച്ചു, അവിടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിലവിൽ സംഘടനയുടെ ട്രഷററാണ്. ഇപ്പോൾ ഭാര്യയോടും മകനോടും കുടുംബത്തോടും ഒപ്പം ന്യൂ ഹൈഡ് പാർക്കിൽ താമസിക്കുന്നു.

ഫോമയുടെ സീനിയർ സിറ്റിസൺസ് ഫോറം ഫോമയിലെ മുതിർന്ന അംഗങ്ങളുടെ ദീർഘകാല ആവശ്യങ്ങളിലൊന്നായിരുന്നു, ചെയർമാൻ മാത്യു കോട്ടക്കലിനും ടീമിനും അനേകം കാര്യങ്ങൾ അവർക്കുവേണ്ടി ചെയ്യുവാനുണ്ടെന്നും എല്ലാ പ്രവർത്തനങ്ങൾക്കും കമ്മറ്റിയുടെ സമ്പൂർണ പിന്തുണയും ഉണ്ടാവുമെന്നും എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ പ്രസിഡൻറ് ജേക്കബ് തോമസ്, ജനറൽ സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡൻറ് സണ്ണി വള്ളിക്കളം, ജോയൻറ് സെക്രട്ടറി ഡോ. ജെയ്മോൾ ശ്രീധർ, ജോയൻറ് ട്രഷറർ ജെയിംസ് ജോർജ് എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest