ഫോമ മെമ്പര്‍ റിലേഷന്‍സ് നാഷണല്‍ സബ് കമ്മിറ്റി രൂപീകരിച്ചു. ചെയര്‍മാന്‍: ചെറിയാന്‍ കോശി, സെക്രട്ടറി: സുരേന്ദ്രൻ നായർ, നാഷണൽ കൗൺസിൽ കോഓർഡിനേറ്റർ: അജേഷ് ബാലാനന്ദൻ, വൈസ് ചെയർമാൻ: മാത്യു കൊച്ചുപുരയ്ക്കൽ, അംഗങ്ങൾ : അനിത നായർ, ഡിൻസിൽ ജോർജ്, ഷാന്റി വർഗീസ്.
ചെറിയാൻ കോശി
2016 -2017 MAP ( മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയ ) ജനറൽ സെക്രട്ടറി, 2018 -2020 ഫോമാ നാഷണൽ കമ്മിറ്റി അംഗം, 2018 – MAP വൈസ് പ്രസിഡന്റ്, 2019 – MAP പ്രസിഡന്റ്, 2020-2022 – FOMAA ക്രെഡൻഷ്യൽ കമ്മിറ്റി ചെയർമാൻ തുടങ്ങിയ നിലകളിൽ ഫോമ മിഡ് അറ്റ്ലാന്റിക് റീജിയൻ തലത്തിലും ഫോമാ ദേശീയ തലത്തിലും കഴിഞ്ഞ കാലങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ച വയ്ച്ച ചെറിയാൻ കോശി ഒരു മികച്ച സംഘാടകനാണ്,
സുരേന്ദ്രൻ നായർ
രണ്ടു നൂറ്റാണ്ടായി ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ വിവിധ കമ്മറ്റികളിൽ വിവിധ സ്ഥാനങ്ങളിൽ പ്രവർത്തിച്ചുവരുന്നു. കേരളത്തിൽ രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളിലും സർക്കാർ മേഖലയിലും പ്രവർത്തന പാരമ്പര്യമുള്ള സുരേന്ദ്രൻ നായർ അമേരിക്കയിൽ എത്തിയതിനു ശേഷം പ്രാദേശികവും ദേശീയവുമായ വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകളിൽ ഉത്തരവാദിത്വ സ്ഥാനങ്ങളിൽ സേവനം അനുഷ്ടിച്ചു വരുന്നു. ഫോമയുടെ ഭരണഘടന കമ്മിറ്റി ഉൾപ്പെടെ വിവിധ സബ് കമ്മിറ്റികളിലും ഗ്രേറ്റ് ലേക്ക് മേഖല RVP ആയും പ്രവർത്തിച്ചിട്ടുണ്ട്.
അജേഷ് ബാലാന്ദൻ
രാഷ്ട്ര ദീപിക ഡെയ്‌ലി ന്യൂസ് മാനേജർ, കുമരകം ലേക്ക് റിസോർട്ട് മാനേജർ തുടങ്ങിയ തസ്തികകളിൽ ജോലി ചെയ്തിരുന്ന അജേഷ് സാമൂഹികരംഗത്തും മികച്ച പ്രവർത്തനങ്ങൾ കാഴ്ച വച്ചിരുന്നു, കൂടാതെ ഗവൺമെന്റ് തലത്തിൽ പല പ്രോജക്ടുകളുടെ ഭാഗമായും പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു, . ഇന്ത്യയിലുടനീളമുള്ള പല പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പുകളുടെ തലപ്പത്ത് പ്രവർത്തിച്ചിരുന്ന അജേഷ് ബാലാന്ദൻ അമേരിക്കയിലും റിയൽ എസ്റ്റേറ്റ് രംഗത്ത് സജീവമാണ്. ഇപ്പോൾ നാഷണൽ കമ്മറ്റി മെമ്പർ കൂടിയായ അജേഷ് ഫോമയുടെ സജീവ പ്രവർത്തകനാണ്
മാത്യു കൊച്ചുപുരയ്ക്കൽ.
ഇൻലാൻഡ് എംപയർ മലയാളി അസോസിയേഷൻ സ്ഥാപക അംഗവും രണ്ടു തവണ പ്രസിഡന്റുമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്, ഫോമാ ഹെൽപ്പിംഗ് ഹാൻഡ്‌സിന്റെ മുൻ റീജിയണൽ കോർഡിനേറ്റർ
കണ്ണൂർ സ്വദേശി,, ലോസ് ആഞ്ചലസിൽ താമസിക്കുന്നു
അനിത നായർ
2010 മുതൽ ഫോമയുടെ പ്രമുഖ പ്രവർത്തകയായ അനിതാ നായർ ഫോമാ വിമെൻസ് ഫോറം പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമാണ്, വിവിധ കൺവൻഷനുകളിൽ വിമൻസ് ഫോറം പ്രവർത്തനങ്ങളിൽ സജീവം, ഫോമയുടെ വുമൺസ് ഫോറം കോ-ചെയർ ആയും പ്രവർത്തിച്ചിട്ടുള്ള അനിത കണക്റ്റിക്കട്ടിലെ മാസ്‌കോണിന്റെ ബോർഡ് ഓഫ് ഡയറക്ടർ കൂടിയാണ്, പത്തനംതിട്ട മാരാമൺ സ്വദേശിനിയായ അനിത നായർ ഭർത്താവ് സോമൻ നായരും മകൻ വിഷ്ണു നായരുമൊപ്പം ബ്രിഡ്‌ജ്‌പോർട്ടിൽ താമസം.
ഡിൻസിൽ ജോർജ്
ന്യൂയോർക്ക് നോർത്ത് ഹെംപ്‌സ്റ്റെഡ് ഇന്ത്യൻ മലയാളി അസോസിയേഷൻ പ്രസിഡന്റ്, മുൻ ഫോമാ നാഷണൽ കമ്മറ്റി മെമ്പർ, സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിൽ ന്യൂ യോർക്കിലെ നിറസാന്നിധ്യം.
ഷാന്റി വർഗീസ്
ഫ്ലോറിഡ നവകേരള ജോയിന്റ് ട്രഷറർ, സെക്രട്ടറി, വൈസ് പ്രസിഡന്റ്, 2019 ൽ പ്രസിഡന്റ്, 2020 മുതൽ 2022 വരെ ഫ്ലോറിഡ റീജിയണൽ സെക്രട്ടറി, ഇന്ത്യ പ്രസ് ക്ലബ്ബിന്റെ ഫ്ലോറിഡ ചാപ്റ്റർ ട്രഷറർ, സീനിയർ ചേംബർ ഇന്റർനാഷണലിന്റെ ഫ്ലോറിഡ ചാപ്റ്റർ സെക്രട്ടറി തുടങ്ങി അനേകം സാമൂഹിക സാംസ്കാരിക സംഘടനകളുടെ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായ ഷാന്റി വർഗീസ് കുടുംബമായി ഫ്ലോറിഡയിലെ കോറൽ സ്പ്രിംഗ്സിൽ താമസിക്കുന്നു.നാട്ടിൽ സ്വദേശം പത്തനംതിട്ട,
ഫോമ മെമ്പർ റിലേഷൻസ് നാഷണൽ സബ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് എല്ലാ വിധ പിന്തുണയും ആശംസകളും നേരുന്നുവെന്ന് പ്രസിഡന്റ് ജേക്കബ് തോമസ്, ജനറൽ സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോയിന്റ് സെക്രട്ടറി ഡോക്ടർ ജെയ്‌മോൾ ശ്രീധർ, ജോയിന്റ് ട്രഷറർ ജെയിംസ് ജോർജ് എന്നിവർ അറിയിച്ചു.
ജോസഫ് ഇടിക്കുള, (പി ആർ ഓ, ഫോമാ )