ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ മലയാളീ സംഘടനകളുടെ പിതാവ് എന്നറിയപ്പെടുന്ന ഫോമായുടെശ്രദ്ധേയമായ പ്രവിശ്യകളില്‍ ഒന്നായ ന്യൂയോര്‍ക്ക് മെട്രോ റീജിയണിന്റെ പ്രവര്‍ത്തനങ്ങളുടെ ഉത്ഘാടനം, അധികാര കൈമാറ്റവും ഏപ്രില്‍ 21 വെള്ളിയാഴ്ച്ച വൈകുന്നേരം 6:30 ന് ഫ്‌ലോറല്‍ പാര്‍ക്കിലുള്ള ടൈസണ്‍സെന്ററില്‍ വെച്ച് നടത്തപെടുന്നതാണ്. മാണി സി കാപ്പന്‍ (MLA), സെനറ്റര്‍ കെവിന്‍ തോമസ്, നോര്‍ത്ത്‌ഹെംപ്സ്റ്റഡ് ടൗണ്‍ സൂപ്പര്‍വൈസര്‍ ജെന്നിഫര്‍ ഡെസീന എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കുന്ന ചടങ്ങില്‍മെട്രോ വനിതാ ഫോറത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ക്കു ആരംഭമാവും.
ഫോമാ നാഷണല്‍ ഭാരവാഹികളായപ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം ജനറല്‍ സെക്രട്ടറി ഓജസ് ജോണ്‍, ട്രെഷറര്‍ ബിജു തോണിക്കടവില്‍, ജോയിന്റ് സെക്രട്ടറി ജെയ്മോള്‍ ശ്രീധര്‍, ജോയിന്റ് ട്രെഷറര്‍ ജെയിംസ്‌ജോര്‍ജ്, അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാന്‍ സ്റ്റാന്‍ലി കളത്തില്‍, സെക്രട്ടറി സജി എബ്രഹാം, ഫോമാ മുന്‍ട്രെഷറര്‍ തോമസ് ടി ഊമ്മെന്‍ എന്നിവരുടെ സാന്നിധ്യവും ചടങ്ങിന് മോടികൂട്ടും. റീജിയണല്‍ വൈസ്പ്രസിഡന്റ് പോള്‍ പി ജോസ് അധ്യക്ഷനാവുന്ന പ്രസ്തുത സമ്മേളനത്തിനോട് ചേര്‍ന്ന് ന്യൂയോര്‍ക്കിലെപ്രശസ്തരായ കലാപ്രതിഭകള്‍ അണിയിച്ചൊരുക്കുന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികളും അതിനു ശേഷംഡിന്നര്‍ ഉണ്ടായിരിക്കും.
നാഷണല്‍ കമ്മിറ്റി മെമ്പര്‍മാരായ വിജി എബ്രഹാം, തോമസ് ഉമ്മന്‍, റീജിയന്‍ചെയര്‍മാന്‍ ഫിലിപ്പ് മഠത്തില്‍, സെക്രട്ടറി മാത്യു ജോഷ്വാ, ട്രഷറര്‍ അലക്‌സ് എസ്തപ്പാന്‍, ബിജു ചാക്കോ, റിനോജ് കോരുത്, ഷാജി വര്‍ഗീസ്, ഷെറിന്‍ എബ്രഹാം , വരുണ്‍ ഈപ്പന്‍ എന്നിവരുടെ നേതൃത്വത്തിലുള്ളകമ്മിറ്റിയാണ് ഇതിന്റെ വിജയത്തിനായി അക്ഷീണം പ്രവര്‍ത്തിക്കുന്നത്.