ഷിക്കാഗോ: അവിസ്മരണീയമായ ദൃശ്യവിരുന്നിലൂടെ അമേരിക്കന്‍ മലയാളികളുടെ ഹൃദയത്തുടിപ്പുകള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയുടെ ആറാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള അവാര്‍ഡ് നൈറ്റിന്റെയും മെഗാസ്റ്റാര്‍ ഷോയുടെയും പ്ലാറ്റിനം സ്‌പോണ്‍സറായി ഷിക്കാഗോയിലെ പ്രമുഖ വ്യവസായിയായ ജോയ് നെടിയകാലായില്‍ എത്തി.
ഷിക്കാഗോയുടെ സബേര്‍ബ് ആയ നേപ്പര്‍ വില്‍ യെല്ലോ ബോക്‌സ് തീയേറ്ററില്‍ സെപ്റ്റംബര്‍ 30-റാം തീയതി ശനിയാഴ്ച വൈകുന്നേരം അഞ്ചു മണി മുതലാണ് പ്രേക്ഷകരെ ആവേശക്കൊടുമുടിയില്‍ എത്തിക്കുന്ന ആഘോഷം വിവിധ പരിപാടികളോടെ അരങ്ങേറുന്നത്.
ജോയ് നെടിയകാലായില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ മൊത്തവിതരണത്തില്‍ ഒരു സ്റ്റാര്‍ട്ടപ്പ് ബിസിനസ് എന്ന നിലയില്‍ ഗ്യാസ് ഡിപ്പോ ഓയില്‍ കമ്പനി 1999-ല്‍ ആരംഭിച്ചു. കഴിഞ്ഞ 20 വര്‍ഷമായി ഗ്യാസോലിന്‍, ഡീസല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിതരണത്തില്‍ ഇല്ലിനോയി, മിഡ് വെസ്റ്റ് സംസ്ഥാനങ്ങളില്‍ കമ്പനിയുടെ സാന്നിധ്യമുണ്ട്.
ഹോള്‍സെയില്‍-റീട്ടെയില്‍ പ്രവര്‍ത്തനങ്ങള്‍, റിയല്‍ എസ്റ്റേറ്റ് ഡെവലെപ്‌മെന്റ്, ഫൈനാന്‍സ് എന്നിവയുള്‍പ്പെടെ നിരവധി മേഖലകളില്‍ ഒരു സംരംഭകനെന്ന നിലയില്‍ കഴിഞ്ഞ 30 വര്‍ഷമായി അമേരിക്കന്‍ മലയാളി സമൂഹവുമായി ഇഴുകിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വ്യക്തിത്വമാണ് ജോയ് നെടിയകാലായില്‍. ജി.ഡി എനര്‍ജി എന്ന പുതിയ സ്ഥാപനത്തിന്റെ അമരക്കാരനായി ജൈത്രയാത്ര തുടരുന്ന ജോയ് നെടിയകാലായിലിന് ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എ അനുമോദനങ്ങളും ആശംസകളും നേര്‍ന്നു.
ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എ 6റാം വാര്‍ഷികാഘോഷ പരിപാടികളില്‍ ഇന്ത്യന്‍ സിനിമയുടെ ജനപ്രിയ താരങ്ങളും നര്‍ത്തകരും ഗായകരും, അമേരിക്കന്‍ മലയാളികളായ കലാസാംസ്‌കാരിക പ്രതിഭകള്‍ക്കൊപ്പം അണി നിരക്കുന്നുണ്ട്. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സാംമൂഹിക-സാംസ്‌കാരിക പ്രതിനിധികള്‍ക്കൊപ്പം ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയുടെ അവതാരകരും അണിയറപ്രവര്‍ത്തകരും ഷിക്കാഗോയിലെത്തുന്നു.
ഈ താരനിശയില്‍ സെലിബ്രിറ്റി ഗസ്റ്റുകളായി പ്രമുഖ നര്‍ത്തകിയും നടിയുമായ ആശ ശരത്തും രഞ്ജിനി ഹരിദാസും ചലച്ചിത്ര താരം അനു സിത്താര പ്രമുഖ നര്‍ത്തകന്‍ നീരവ് ബവ്‌ലേച്ച, അനുഗ്രഹീത ഗായകന്‍ ജാസി ഗിഫ്റ്റ്, ഗായിക മെറിന്‍ ഗ്രിഗറി എന്നിവരും വേദി അലങ്കരിക്കും. അനൂപ് കോവളം ഫ്‌ളവേഴ്‌സ് ടി.വി ടോപ്പ് സിങ്ങര്‍ ഫെയിം ജെയ്ഡന്‍, കലാഭവന്‍ സതീഷ്, വിനോദ് കുറിമാനൂര്‍, ഷാജി മാവേലിക്കര തുടങ്ങിയ ചലച്ചിത്ര-ടി.വി താരങ്ങളും ഷിക്കാഗോയുടെ മണ്ണിലെത്തുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയുടെ ക്രിയേറ്റീവ് ഹെഡ് ബിജു സക്കറിയയുമായി ബന്ധപ്പെടാവുന്നതാണ്.
ഫോണ്‍: 847 630 6462