advertisement
Skip to content

എമിറേറ്റ്സ് ലൈബ്രേറിയൻ അവാർഡ് കരസ്ഥമാക്കുന്ന ആദ്യത്തെ ഇന്ത്യക്കാരനായ ലൈബ്രേറിയൻ

മലയാളം മിഷൻ ദുബായ് ചാപ്റ്ററിന്റെ വിദഗ്ധസമിതി അംഗമായ രഘുനാഥ് യു.എ.ഇ. യിലെ സാംസ്കാരിക മണ്ഡലത്തിലെ നിറഞ്ഞ സാന്നിധ്യമാണ്

എമിറേറ്റ്സ് എയർലൈൻസ് ഫെസ്റ്റിവൽ ഓഫ് ലിറ്ററേച്ചർ ലൈബ്രേറിയൻ ഓഫ് ദി ഇയർ അവാർഡ് ഇന്ത്യക്കാരനും മലയാളിയുമായ എം.ഒ. രഘുനാഥിന്. എമിറേറ്റ്സ് ലിറ്ററേച്ചർ ഫൗണ്ടേഷൻ ദുബായിലെ എക്‌സിക്യൂട്ടീവ് കൗൺസിലുമായി സഹകരിച്ച് സ്കൂൾ ലൈബ്രറികളുടെ നൂതനവും വ്യത്യസ്തത നിറഞ്ഞ ഇടപെടലുകളും ലൈബ്രേറിയന്റെ മാതൃകാപരമായതുമായ പ്രതിബദ്ധതയും പരിഗണിച്ച് നൽകുന്ന പുരസ്കാരമാണ് "ലൈബ്രേറിയൻ ഓഫ് ദി ഇയർ. "

നവീനവും വേറിട്ടതുമായ അക്കാദമിക് ഇടപെടലുകൾ, വായനയെ പരിപോഷിപ്പിക്കുന്ന നടപടികൾ, അത്യാധുനിക സാങ്കേതിക വിദ്യയുടെ മാതൃകാപരമായ വിനിയോഗം, അറബിക് ഉൾപ്പെടെയുള്ള ഭാഷകളിൽ വിദ്യാർഥികൾക്ക് ഒരുക്കിനൽകുന്ന സാധ്യതകൾ തുടങ്ങിയ വിവിധങ്ങളായ ഘടകങ്ങളെ മുൻ നിർത്തി, യു.എ.ഇ. യിലെ നൂറുകണക്കിന് സ്ഥാപനങ്ങളിൽ നിന്നും നോമിനേറ്റ് ചെയ്യപ്പെട്ട അപേക്ഷകളിൽനിന്നും സൂക്ഷ്മപരിശോധനയ്ക്കുശേഷം അവസാന റൗണ്ടിൽ എത്തിയവരെ വിദഗ്ധരായ ജഡ്ജിങ് പാനൽ നേരിട്ട് സന്ദർശിച്ച്, നിരീരക്ഷിച്ച് വിലയിരുത്തിയശേഷമാണ് പുരസ്കാര നേതാവിനെ നിശ്ചയിക്കുന്നത്. ഈ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ ലൈബ്രറി പ്രൊഫഷണലും മലയാളിയുമാണ് എം.ഒ. രഘുനാഥ്.

മലയാളം മിഷൻ ദുബായ് ചാപ്റ്ററിന്റെ വിദഗ്ധസമിതി അംഗമായ രഘുനാഥ് യു.എ.ഇ. യിലെ സാംസ്കാരിക മണ്ഡലത്തിലെ നിറഞ്ഞ സാന്നിധ്യമാണ്. നല്ലൊരു വായനക്കാരനായ എം. ഒ. രഘുനാഥ് സാഹിത്യത്തിലും വ്യത്യസ്തമായ ഇടപെടലുകൾ നടത്തുന്ന വ്യക്തിയാണ്. ആറു വൻകരകളിൽ നിന്നായി പതിനെട്ടു രാജ്യങ്ങളിലെ മലയാളി എഴുത്തുക്കാരെ ഉൾപ്പെടുത്തി "ദേശാന്തര മലയാള കഥകൾ" എന്ന ബ്രഹത്തായ ഒരു കഥാസമാഹാരം മലയാള സാഹിത്യ ശാഖയ്ക്ക് സംഭാവനനൽകിയ വ്യക്തിയാണ് രഘുനാഥ്. ലോക പെൺകവികളുടെ തെരഞ്ഞെടുത്ത കവിതകൾ മലയാളത്തിലേക്ക് മൊഴിമാറ്റിക്കൊണ്ട് "അണയാത്ത കനലുകൾ" എന്ന പുസ്തകത്തിന്റെ സംബാദകനും എടിറ്ററുമാണ്. ലേബർ ക്യാമ്പുകളിലെ തലയിണകൾ, ലൈബ്രേറിയൻ മരിച്ചിട്ടില്ല എന്നിവയാണ് കവിതാസമാഹാരങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest