advertisement
Skip to content

കാവതിക്കാക്കകൾ' കണ്ട പ്രമുഖ കഥാകൃത്തായ ജോർജ് ജോസഫ്. കെ എഴുതുന്നു

ഫാഷിസ്റ്റ് ഭരണക്രൂരതകൾ മനുഷ്യനെ ഞെക്കി ഞെരിക്കുമ്പോൾ അനീതിക്കെതിരെ സാംസ്ക്കാരിക രംഗത്തെ കലാപ്രതിഭകളാണ് തങ്ങളുടെ മൂർച്ചയേറിയ നാവുമായി മുന്നോട്ട് ഇറങ്ങുന്നത്.

നാടകം, കഥ, കവിത, നോവൽ, സിനിമ എന്നീ മാധ്യമങ്ങളിലൂടെ ആവിഷ്ക്കാര സ്വാതന്ത്ര്യവുമായി വരുമ്പോൾ അവരെ തച്ചുതകർക്കേണ്ടത്. ഫാഷിസ്റ്റുകളുടെ നിലനിൽപ്പിൻ്റെ പ്രശ്നമാണ്.

ഒന്നും മനസ്സിലാക്കാൻ കഴിവില്ലാത്ത നിരക്ഷരരായ പാവം ജനങ്ങളെ ബോധവത്ക്കരിക്കാൻ ഇറങ്ങിയ പലരേയും അവർ അടിച്ചമർത്തി നിഷ്ക്കരുണം തല്ലിയും വെടിവെച്ചും ചതിച്ചും കൊന്നു.

ഭരണ നേതൃത്വം മാലയണിച്ചു സ്വീകരിച്ച ഫാഷിസ്റ്റുകൾക്കെതിരായി
തെരുവു നാടകം കളിച്ച കാരണത്താൽ സഫ്ദർ ഹാഷ്മി വർഷങ്ങൾക്കു മുൻപ് കൊല്ലപ്പെട്ട സംഭവം നാം ആരും മറന്നിട്ടില്ല.

പിന്നീടതിനു ശേഷം എത്രയോ പേർ നമ്മുടെ കൺമുന്നിൽ നീതിക്കുവേണ്ടി രക്തസാക്ഷികളായി.

ഗോവിന്ദ് പൻസാര, കൽ ബുർഗി, ഗൗരി ലങ്കേഷ് ....
ആ പട്ടിക നീളുകയാണ് പിന്നെയും.

കവിയും, സിനിമസംവിധായകനും നടനുമൊക്കെയായ രാപ്രസാദിൻ്റെ സിനിമയാണ് കാവതിക്കാക്കകൾ. പത്മരാജൻ്റെ 'കുഞ്ഞ് ' എന്ന കഥ നേരത്തേ 'അരണി' എന്ന പേരിൽ പ്രസാദ് സിനിമയാക്കിയിട്ടുണ്ട്.

തനിക്കച്ചവടസിനിമയുടെ മായിക മോഹങ്ങളിലൂടെയല്ല രാപ്രസാദിൻ്റെ സിനിമാസഞ്ചാരം. അരണിയും, കാവതിക്കാക്കയും സാധാരണ സിനിമ സങ്കേതങ്ങളിൽ നിന്നും വേറിട്ട വഴി സഞ്ചരിച്ച സിനിമയാണ്.

പ്രേക്ഷക ശ്രദ്ധവിടാതെ കഥ പറഞ്ഞു പോകുന്ന രീതിയാണ് ഈ സിനിമയുടേത്. നോൺലീനിയർ ആയ ഒരാഖ്യാനശൈലി.

സഫ്ദർ ഹഷ്മിയുടെ രക്തസാക്ഷി ജീവിതത്തിൻ്റെ പ്രതിസ്പന്ദങ്ങൾ ഏറ്റുവാങ്ങി നീതിക്കായി പോരിനിറങ്ങിയ ഒരു കൂട്ടം മനുഷ്യരുടെ കഥ ഈ സിനിമ ആലേഖനം ചെയ്യുന്നുണ്ട്.

അതാകട്ടെ സിനിമയുടെ ചതുരവടിവിലല്ല. സിനിമയുടെ സ്ഥിരം ചുവടുകളെ മാറ്റിച്ചവിട്ടി മറികടക്കുന്നുണ്ട് ഇതിൻ്റെ ആഖ്യാനരീതി.

തെരുവു നാടകത്തിൻ്റെ പശ്ചാത്തലമാണെങ്കിലും ഇന്ത്യൻ രാഷ്ട്രീയത്തിൻ്റെ
കുത്സിതമായ അധികാര വിനിമയങ്ങൾ സിനിമയോട് ഇഴ ചേർക്കുന്നുണ്ട് രാപ്രസാദ്.
കഴിഞ്ഞ വർഷം തിയറ്ററിലെത്തിയ സിനിമ ഇപ്പോൾ C - Space OTT യിൽ
പ്രദർശനത്തിനെത്തിയിരിക്കുന്നു..

George Joseph K

Sivan VR Creator

Hello, 👋 I am Photographer & 360˚ Virtual tour creator based in Dubai.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest